ETV Bharat / state

ഗവർണറുടേത് നിഴല്‍ യുദ്ധം, നടപടികള്‍ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധം; രൂക്ഷ വിമര്‍ശനവുമായി ജനയുഗം

author img

By

Published : Aug 22, 2022, 9:14 AM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി നിലപാട് എടുക്കുന്നു എന്നും, സംസ്ഥാനത്തെ സർവകലാശാലകളുടെ കീർത്തി നശിപ്പിക്കുന്ന പ്രവർത്തനങ്ങള്‍ നടത്തുന്നു എന്നും സിപിഐ മുഖപത്രമായ ജനയുഗത്തിന്‍റെ മുഖപ്രസംഗം.

Janayugam  Janayugam strongly criticized governor  governor Arif Muhammed Khan  governor  ജനയുഗം  ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍  ഗവർണർ  സി പി ഐ മുഖപത്രമായ ജനയുഗം  സി പി ഐ  C P I
ഗവർണറുടേത് നിഴല്‍ യുദ്ധം, നടപടികള്‍ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധം; രൂക്ഷ വിമര്‍ശനവുമായി ജനയുഗം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖ പത്രമായ ജനയുഗം. ഇല്ലാത്ത അധികാരം എടുത്തു കാണിച്ച് ഗവർണർ മേനി നടിക്കുകയാണ്. സർവകലാശാലകൾക്ക് എതിരെ ഗവർണർ നിഴൽ യുദ്ധം നടത്തുകയാണെന്ന് ജനയുഗത്തിന്‍റെ മുഖപ്രസംഗത്തിൽ പറയുന്നു.

ഗവർണറുടെ നടപടികൾ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സംസ്ഥാനത്തെ സർവകലാശാലകളുടെ കീർത്തി നശിപ്പിക്കുന്ന പ്രവർത്തനമാണ് ഗവർണർ ഇപ്പോൾ നടത്തുന്നത്. ഓർഡിനൻസുകളിൽ ഒപ്പിടാതെ സർക്കാറിനെ സമ്മർദത്തിലാക്കാനാണ് ശ്രമിച്ചത്.

നിയമ നിർമാണത്തിന് നിയമസഭ വിളിച്ചപ്പോൾ ഗവർണർ സ്വയം പരിഹാസ്യനായെന്നും ജനയുഗം ആക്ഷേപിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇല്ലാത്ത അധികാരം ഉണ്ടെന്നു നടിച്ച് ഗവർണർ ഇത്തരം പ്രവർത്തനങ്ങളുമായി രംഗത്തെത്തിയതെന്നും ജനയുഗം വിമർശിക്കുന്നു. അന്ധമായ രാഷ്‌ട്രീയ മനസും താൻ പ്രമാണിത്വവും കൊണ്ട് സ്വന്തം നിഴലിനോട് യുദ്ധം ചെയ്‌ത് പദവിയുടെ മാന്യതയെ നശിപ്പിക്കുകയാണ് ഗവർണർ ചെയ്യുന്നതെന്നും ജനയുഗം വിമർശിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.