തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിൻ്റെ ഗവേഷണ പ്രബന്ധം ചട്ടപ്രകാരമെന്ന് കേരള സർവ്വകലാശാല വൈസ് ചാൻസിലർ. ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജലീലിൻ്റെ ഗവേഷണ പ്രബന്ധത്തിൽ അക്ഷരതെറ്റും പിഴവുകളും ഉണ്ടെന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിയിൽ ഗവർണർ വി.സിയോട് റിപ്പോർട്ട് തേടിയിരുന്നു. 2006ലാണ് കെ.ടി ജലീലിന് കേരള സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നല്‍കിയത്. മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പങ്കിനെക്കുറിച്ചുള്ള പ്രബന്ധത്തിനായിരുന്നു ഡോക്ടറേറ്റ്. പ്രബന്ധത്തിൽ ഉപയോഗിച്ച ഉദ്ധരണികൾ പലതും വിഷയവുമായി ബന്ധമില്ലെന്നും അക്ഷരതെറ്റും വ്യാകരണ പിശകുമുണ്ടെന്നുമായിരുന്നു പരാതി.
ജലീലിന്‍റെ ഗവേഷണ പ്രബന്ധം ചട്ടപ്രകാരമെന്ന് കേരള സർവ്വകലാശാല വൈസ് ചാന്‍സിലര്‍ - Jaleel's dissertation is legal says VC
പ്രബന്ധത്തിൽ ഉപയോഗിച്ച ഉദ്ധരണികൾ പലതും വിഷയവുമായി ബന്ധമില്ലെന്നും അക്ഷരതെറ്റും വ്യാകരണ പിശകുമുണ്ടെന്ന പരാതിയെ തുടർന്നാണ് ഗവർണർ വി.സിയോട് റിപ്പോർട്ട് തേടിയത്
![ജലീലിന്‍റെ ഗവേഷണ പ്രബന്ധം ചട്ടപ്രകാരമെന്ന് കേരള സർവ്വകലാശാല വൈസ് ചാന്‍സിലര്‍ ജലീലിന്‍റെ പ്രബന്ധം ചട്ടപ്രകാരമെന്ന് കേരള സർവ്വകലാശാല വി.സി ജലീലിന്‍റെ പ്രബന്ധം ചട്ടപ്രകാരം കേരള സർവ്വകലാശാല വി.സി ഗവേഷണ പ്രബന്ധം ചട്ടപ്രകാരമെന്ന് കേരള സർവ്വകലാശാല വൈസ് ചാൻസിലർ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി Kerala University VC Jaleel's dissertation is legal says Kerala University VC Jaleel's dissertation is legal says VC Jaleel's dissertation](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9663630-736-9663630-1606310388617.jpg?imwidth=3840)