ETV Bharat / state

നിയമസഭ മന്ദിര രജത ജൂബിലി ആഘോഷം; ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഉദ്ഘാടനം ചെയ്യും

കേരള നിയമസഭ മന്ദിരത്തിന്‍റെ രജത ജൂബിലി ആഘോഷം ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ ഇന്ന് ഉപരാഷ്‌ട്രപതി ജഗദീപ്‌ ധന്‍കര്‍ നിര്‍വഹിക്കും.

Legislative Assembly Silver Jubilee Celebration  Jagadeep Dhankar  silver Jubilee Celebration of Legislative Assembly  Legislative Assembly  Jagadeep Dhankar  നിയമസഭ മന്ദിര രജത ജൂബിലി ആഘോഷം ഇന്ന്  ഉപരാഷ്ട്രപതി ജഗദീപ് ധൻകർ  ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഉദ്ഘാടനം  നിയമസഭ മന്ദിര രജത ജൂബിലി  കേരള നിയമസഭ
നിയമസഭ മന്ദിര രജത ജൂബിലി ആഘോഷം ഇന്ന്
author img

By

Published : May 22, 2023, 9:37 AM IST

Updated : May 22, 2023, 12:42 PM IST

തിരുവനന്തപുരം: കേരള നിയമസഭ മന്ദിരത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങൾ ഇന്ന് രാവിലെ 10.30ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഉദ്ഘാടനം ചെയ്യും. ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി രാവിലെ 9 മണിക്ക് ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രിപിണറായി വിജയൻ പ്രഭാത ഭക്ഷണ വിരുന്ന് ഒരുക്കും. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലാണ് ഉദ്‌ഘാടന ചടങ്ങ്.

ജനുവരി 9 മുതല്‍ 15 വരെയായി നടന്ന അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്‍റെ സുവനീര്‍ പ്രകാശനവും നിയമസഭ മന്ദിര പരിസരത്തെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിര്‍വഹിക്കും. തുടർന്ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന നിയമസഭ മുന്‍ അംഗങ്ങളുടെ കൂട്ടായ്‌മയില്‍ മുന്‍ മുഖ്യമന്ത്രിമാരെയും മുന്‍ സ്‌പീക്കര്‍മാരെയും ആദരിക്കും. ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ച് നിയമസഭാംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

ഉദ്‌ഘാടനത്തിന് ശേഷം നിയമസഭ അങ്കണത്തില്‍ ഉപരാഷ്‌ട്രപതി വൃക്ഷതൈ നടും. ഉച്ചയോടെ ഉപരാഷ്ട്രപതി കണ്ണൂരിലേക്ക് മടങ്ങും. തലശ്ശേരിയിൽ എത്തി തന്‍റെ അധ്യാപികയായിരുന്ന രത്ന നായരെ സന്ദർശിക്കും. തുടർന്ന് ഏഴിമല നാവിക അക്കാദമി സന്ദർശത്തിന് ശേഷം തിരിച്ച് ഡൽഹിയിലേക്ക് തിരിക്കും. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്നലെ വൈകിട്ട് 4.40 നായിരുന്നു തിരുവനന്തപുരത്തെത്തിയത്. ഉപരാഷ്ട്രപതിയെ ഗവര്‍ണറും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്.

ഉപരാഷ്ട്രപതി ജഗദീപ് ധൻകരുടെ ഭാര്യ ഡോ. സുധേഷ് ധന്‍കറും ഒപ്പമുണ്ട്. വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയിലായിരുന്നു അദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം ദർശനവും നടത്തിയിരുന്നു. വൈകിട്ട് 5.30 നായിരുന്നു ക്ഷേത്ര ദർശനം. രാജ്ഭവനിലായിരുന്നു രാഷ്ട്രപതിയുടെ താമസം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ വിരുന്നിലും അദ്ദേഹം പങ്കെടുത്തു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, പട്ടിക ജാതി പട്ടിക വര്‍ഗ പാര്‍ലമെന്‍ററികാര്യ മന്ത്രി കെ. രാധാകൃഷ്‌ണന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, നിയമസഭ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തുടങ്ങിയവരും ഇന്ന് ചടങ്ങില്‍ പങ്കെടുക്കും.

വൈകിട്ട് 4 മണി മുതല്‍ 6 വരെ സ്റ്റീഫന്‍ ദേവസ്സി, അന്‍വര്‍ സാദത്ത് എന്നിവര്‍ നയിക്കുന്ന എന്‍റെ കേരളം-സംഗീത സായാഹ്നം പരിപാടിയും നടക്കും.

പൊതുജനങ്ങള്‍ക്കും സന്ദര്‍ശനം: കേരള നിയമസഭ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെയ്‌ 20നും 23 നും പൊതുജനങ്ങള്‍ക്ക് നിയമസഭ ഹാളും മന്യൂസിയവും സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അതേസമയം മെയ്‌ 21ന് പൊതുജനങ്ങള്‍ക്ക് നിയമസഭയിലേക്ക് പ്രവേശനം അനുവദിക്കുകയില്ല.

1998 മെയ്‌ 22നാണ് കേരള നിയമസഭയുടെ പുതിയ ആസ്ഥാന മന്ദിരം സ്ഥാപിതമായത്. നിയമസഭ കോംപ്ലക്‌സ് എന്ന രീതിയില്‍ അതിന് തുടക്കം കുറിച്ചതാകട്ടെ 1979ല്‍ പികെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായിരിക്കെയാണ്. നിര്‍മാണമെല്ലാം പൂര്‍ത്തിയാക്കി രാഷ്‌ട്രപതിയായിരുന്ന കെ ആര്‍ നാരായണനാണ് പുതിയ നിയമസഭ മന്ദിരം നാടിന് സമര്‍പ്പിച്ചത്. മെയ്‌ 22 കേരള നിയമസഭ ദിനമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

also read: ആര്യൻ ഖാനെതിരായ വ്യാജ ലഹരി കേസ് : തുടർച്ചയായ രണ്ടാം ദിവസവും സമീർ വാങ്കഡെയെ സിബിഐ ചോദ്യം ചെയ്‌തു

Last Updated : May 22, 2023, 12:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.