തിരുവനന്തപുരം: ഇടത്- വലത് മുന്നണികളുടെ അഴിമതി ക്ഷമിക്കാൻ കഴിയുന്നതിലും അധികമായതു കൊണ്ടാണ് ഇ ശ്രീധരനെ പോലെയുള്ള നല്ല മനുഷ്യർ ബിജെപിയിലേക്ക് വരുന്നതെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ഇന്ത്യയിലെ ഏറ്റവും മികച്ച ടീമാണ് ബിജെപി. താനും ഇ ശ്രീധരനും രാഷ്‌ട്രീയ ലക്ഷ്യം കൊണ്ടല്ല വന്നത്. കേരളത്തിൽ അഴിമതി ഇല്ലാതാകണം എന്നതുകൊണ്ടാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികളെ ജേക്കബ് തോമസ് സന്ദർശിച്ചു. മുഖ്യമന്ത്രി അഞ്ച് മിനിറ്റ് ഇവരോട് സംസാരിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് ജേക്കബ് തോമസ് വിമർശിച്ചു. അതേസമയം തൊട്ടടുത്ത് സമരം ചെയ്യുന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ ജേക്കബ് തോമസ് സന്ദർശിച്ചില്ല. വ്യക്തി എന്ന നിലയിൽ മാത്രമാണ് സമരക്കാരെ സന്ദർശിച്ചതെന്നായിരുന്നു ജേക്കബ് തോമസിൻ്റെ വിശദീകരണം.