ETV Bharat / state

ISRO ചാരക്കേസ്: സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന ഹർജി തള്ളി - തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി

ISRO ഗുഢാലോചന കേസിലെ ഒന്നാം പ്രതി എസ്. വിജയനാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന ഹർജി നൽകിയത്.

ISRO spy case  ഐ.എസ്.ആര്‍.ഒ ചാരക്കേസ്  സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന ഹർജി തള്ളി  CBI officials was rejected by cbi court  cbi court  Petition filed against CBI officials  ഐ.എസ്.ആർ.ഒ ഗുഡാലോചന കേസ്  തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി  Thiruvananthapuram Special CBI Court
ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന ഹർജി തള്ളി
author img

By

Published : Aug 27, 2021, 8:03 PM IST

തിരുവനന്തപുരം: ISRO ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന ഹർജി തള്ളി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് ഉത്തരവ്. ക്രിമിനൽ ചട്ട പ്രകാരം ഹർജി നിലനിൽക്കുകയില്ല എന്ന സി.ബി.ഐ വാദം പരിഗണിച്ചാണ് ഹർജി, കോടതി തള്ളിയത്.

ISRO ഗുഢാലോചന കേസിലെ ഒന്നാം പ്രതി എസ്. വിജയനാണ് സ്വാകര്യ ഹർജി നൽകിയത്. കേസ് അട്ടിമറിക്കാനും നടപടിയില്‍ നിന്ന് രക്ഷപ്പെടാനും സി.ബി.ഐയിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നമ്പി നാരായണൻ ഭൂമി കൈമാറിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. സി.ബി.ഐ മുൻ ഡി.വൈ.എസ്.പി ഹരി വത്സന്‍റെ സഹോദരിയ്‌ക്ക് നമ്പി നാരായണൻ ഭൂമി കൈമാറുന്നത് ഉൾപ്പടെയുള്ള രേഖകൾ കോടതിയിൽ വിജയൻ ഹാജരാക്കിയിരുന്നു.

കേസ് നിയമപരമായി നിലനിക്കുകയില്ല എന്നായിരുന്നു സി.ബി.ഐ വാദം. ഇതിനായി സുപ്രീം കോടതിയുടെ സഹിതം ഉത്തരവുകൾ ഹാജരാക്കിയിരുന്നു. സി.ബി.ഐ മുൻ ഉദ്യോഗസ്ഥന്മാരായ ഡി.ഐ.ജി രാജേന്ദ്രനാഥ് കൗൾ, ഡി.വൈ.എസ്.പി ഹരി വത്സൻ, തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് എസ്.പി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

ALSO READ: ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.