ETV Bharat / state

ISRO Exam fraud case ഐഎസ്‌ആർഒ പരീക്ഷ തട്ടിപ്പ്; 3 പേര്‍ കൂടി അറസ്റ്റില്‍; നടന്നത് വ്യാപക തട്ടിപ്പെന്ന് കമ്മിഷണര്‍ - തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു

Arrest again in ISRO Exam scam: ഐഎസ്ആർഒ പരീക്ഷ തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചകിലം ഐപിഎസ്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9. അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കും. ഹരിയാനയിലെ കോച്ചിങ് സെന്‍റർ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ISRO Exam fraud case  ഐഎസ്ആർഒ പരീക്ഷ തട്ടിപ്പ്  വ്യാപക തട്ടിപ്പെന്ന് കമ്മിഷണര്‍  Arrest again in ISRO Exam scam  ഐഎസ്ആർഒ പരീക്ഷ തട്ടിപ്പ്  നാഗരാജു ചകിലം ഐപിഎസ്  തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു  പേട്ട പൊലീസ് സ്റ്റേഷൻ
ISRO Exam fraud case
author img

By ETV Bharat Kerala Team

Published : Aug 26, 2023, 8:09 PM IST

Updated : Aug 26, 2023, 9:06 PM IST

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചകിലം മാധ്യമങ്ങളോട്

തിരുവനന്തപുരം: ഐഎസ്ആർഒ പരീക്ഷ തട്ടിപ്പ് (ISRO Exam fraud case) കേസിൽ ഹരിയാനയിൽ നിന്ന് മൂന്ന് പേർ കൂടി അറസ്റ്റിലായെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചകിലം (City Police Commissioner Nagaraju). പിടിയിലായവരില്‍ രണ്ട് പേർ കേസിലെ പ്രധാന കണ്ണികളാണെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിന്‍റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയതെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ ഹരിയാനയിൽ (Haryana ISRO Exam) നിന്നും നാട്ടിലെത്തിക്കും. ഇതിനായി അന്വേഷണ സംഘം രണ്ടായി വിഭജിക്കും. ഒരു സംഘം ട്രെയിന്‍ മാര്‍ഗം പ്രതികളെ നാട്ടിലെത്തിക്കുകയും ഒരു സംഘം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഹരിയാനയില്‍ തുടരുകയും ചെയ്യുമെന്ന് കമ്മിഷണര്‍ പറഞ്ഞു.

ഹരിയാനയിൽ നിന്നും പിടിയിലായ മൂന്ന് പേരിൽ ഒരാൾ ഉദ്യോഗാർഥിയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒ തട്ടിപ്പ് കേസിൽ കേരളത്തിൽ നിന്നും ആറ് പേരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 9 ആയി.

പരീക്ഷയിൽ വ്യാപകമായി തിരിമറി നടന്നെന്ന സംശയത്തിൽ പരീക്ഷ നേരത്തെ ഐഎസ്ആർഒ റദ്ദാക്കിയിരുന്നു. ഹരിയാനയിലെ ഒരു കോച്ചിങ് സെന്‍റർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. വ്യാപകമായ തട്ടിപ്പാണ് ഈ സ്ഥാപനം വഴി നടന്നിട്ടുള്ളതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. മുൻ കാലങ്ങളിലും സമാന രീതിയിൽ പരീക്ഷ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു ചകിലം പറഞ്ഞു.

പേട്ട പൊലീസ് സ്റ്റേഷൻ വിഷയത്തിലും പ്രതികരണം (Response about Pettah Police Station): പേട്ട പൊലീസ് സ്റ്റേഷനിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർ തെറ്റുകാരാണെന്ന് യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കമ്മിഷണർ പറഞ്ഞു.

ഓണാഘോഷത്തിനുള്ള പൊലീസിന്‍റെ സുരക്ഷ സംവിധാനങ്ങള്‍: ഇത്തവണ ഓണം വാരാഘോഷത്തിന് വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും കമ്മിഷണർ പറഞ്ഞു. 1500 രൂപ പൊലീസുകാരെ സുരക്ഷക്കായി നിയോഗിക്കും. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ആയിരിക്കും സുരക്ഷയുടെ മേൽനോട്ടം.

ഒന്‍പത്‌ സോണുകൾ, 22 ഡിവിഷനുകൾ, 71 സെക്‌ടറുകൾ എന്നിങ്ങനെ തിരിച്ചാകും സുരക്ഷ ഒരുക്കുക. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ നിതിൻ രാജിനാണ് സുരക്ഷയുടെ പൂർണ ചുമതല. അസിസ്റ്റന്‍റ് കമ്മിഷണർമാർ, 25 സിഐമാർ, 107 എസ്ഐമാർ, 100 ഓളം എഎസ്ഐമാര്‍ എന്നിവരെയും വിന്യസിക്കും. ഇരുന്നൂറോളം വനിത പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും.

ഓണാഘോഷ പരിപാടികളുടെ പ്രധാന വേദിയായ കനകക്കുന്നിൽ സ്പെഷ്യൽ കൺട്രോൾ റൂം ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം എന്നിവിടങ്ങളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഉത്സവ മേഖലകളിൽ 17 ക്യാമറകൾ കൂടി അധികമായി സ്ഥാപിച്ചും ഡ്രോണുകൾ ഉപയോഗിച്ചും നിരീക്ഷണം ശക്തമാക്കുമെന്നും കമ്മിഷണർ പറഞ്ഞു.

നഗരത്തിലെ ഗതാഗത ക്രമീകരണങ്ങൾ (Arrangements in city for Onam celebrations): ഓണാഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തില്‍ (Onam celebrations Thiruvananthapuram) നഗരത്തിലെ റോഡില്‍ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. യൂണിവേഴ്‌സിറ്റി കോളജ് ഗ്രൗണ്ട്, യൂണിവേഴ്‌സിറ്റി ഓഫിസ് കോമ്പൗണ്ട്, സംസ്‌കൃത കോളജ് ഗ്രൗണ്ട്, വഴുതക്കാട് വിമൻസ് കോളജ് ഗ്രൗണ്ട്, പൂജപ്പുര എൽബിഎസ് കോമ്പൗണ്ട് ഗ്രൗണ്ട്, കേരള വാട്ടർ അതോറിറ്റി കോമ്പൗണ്ട്, സംഗീത കോളജ് ഗ്രൗണ്ട്, എൽഎംഎസ് ഗ്രൗണ്ട്, സെന്‍റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ട്, ഫോർട്ട് ഹൈസ്‌കൂൾ ഗ്രൗണ്ട്, സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ട്, പേട്ട ബോയ്‌സ് ആൻഡ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ട്, ചാല ഗവൺമെന്‍റ് ബോയ്‌സ്‌ ആൻഡ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂള്‍ പേരൂർക്കട, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, അട്ടകുളങ്ങര സെൻട്രൽ സ്‌കൂള്‍, എസ്എംവി സ്‌കൂള്‍ ഗ്രൗണ്ട്, ആർട്‌സ് കോളജ് ഗ്രൗണ്ട്, കുറവൻകോണം സാൻഡൽസ് സ്‌കൂള്‍, കുറവൻകോണം സെന്‍റ് അന്‍റണീസ് സ്‌കൂള്‍, ബാർട്ടൺ ഹിൽ എഞ്ചിനീയറിങ് കോളജ് എന്നിവിടങ്ങളിൽ മാത്രമെ വാഹനങ്ങൾ പാർക്ക്‌ ചെയ്യുവാൻ പാടുള്ളൂ. നിർദേശങ്ങൾ ലംഘിച്ച് ഗതാഗത നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കം ചെയ്യും. പൊതുജനങ്ങൾക്ക് 9497987002, 9497987001 എന്നീ നമ്പറുകളിൽ ട്രാഫിക് സംബന്ധിച്ച നിർദേശങ്ങളും പരാതികളും സമർപ്പിക്കാവുന്നതാണ്.

Last Updated : Aug 26, 2023, 9:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.