ETV Bharat / state

ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസ്; ജാമ്യാപേക്ഷയില്‍ വിധി 24ന്

ഐ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി എസ് വിജയൻ നൽകിയ ഹര്‍ജി പരിഗണിക്കുന്നത് തിരുവനന്തപുരം സി.ബി.ഐ കോടതി ഈ മാസം 16 ലേക്ക് മാറ്റി.

author img

By

Published : Aug 10, 2021, 3:35 PM IST

http://10.10.50.85//kerala/10-August-2021/24_10082021144449_1008f_1628586889_719.jpg
ഐ.എസ്.ആർ.ഒ ഗുഢാലോചന കേസ്; സിബി മാത്യു, എസ്.കെ ജോഷുവ എന്നിവരുടെ ജാമ്യാപേക്ഷയില്‍ വിധി 24ന്

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിൽ മുൻ പൊലീസ് മേധാവി സിബി മാത്യു, എസ്.കെ ജോഷുവ എന്നിവരുടെ മുൻ‌കൂർ ജാമ്യാപേക്ഷയില്‍ കോടതി 24 ന് വിധി പറയും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ അത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

അന്തർദേശിയ അന്വേഷണ ഏജൻസികളിൽ നിന്നുവരെ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ വാദിച്ചു. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും തങ്ങൾക്കെതിരെയുള്ള ആരോപങ്ങൾ തെളിയിക്കുന്ന ഒരു തെളിവു പോലും സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആറിൽ ഇല്ലെന്നുമാണ് പ്രതികളുടെ വാദം.

സിബി മാത്യൂസിനെതിരായ തെളിവ് ഹാജരാക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം

ഇരുവരുടെയും വാദം കേട്ട കോടതി വിധി പറയുന്നതിന് മുൻപായി ഈ മാസം 13 ന് മുദ്രവച്ച കവറിൽ സിബി മാത്യുവിനെതിരെയുള്ള തെളിവുകൾ ഹാജരാക്കാൻ സിബിഐക്ക് നിർദ്ദേശം നൽകി. ഇതിനിടെ ഐ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി എസ് വിജയൻ നൽകിയ ഹര്‍ജി പരിഗണിക്കുന്നത് തിരുവനന്തപുരം സി.ബി.ഐ കോടതി ഈ മാസം 16 ലേക്ക് മാറ്റി.

കൂടുതല്‍ വായനക്ക്: ഐ.എസ്.ആർ.ഒ ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യം നീട്ടി ഹൈക്കോടതി

സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ പ്രകാരം കേസില്‍ 18 പ്രതികളാണുള്ളത്. സുപ്രീം കോടതി നിയോഗിച്ച ഡി.കെ ജയിൻ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥനതിലാണ് സി.ബി.ഐ അന്വേഷണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.