തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ടുകൾക്കു പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്തു നല്കി. ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിച്ചിരിക്കുന്നതായാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.
ഈ രീതിയില്‍ മറ്റ് മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യുഡിഎഫ് പരിശോധിക്കും. ഇത്തരത്തിലുള്ള വ്യാജവോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല പരാതിയിൽ ആവശ്യപ്പെട്ടു. ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിച്ചിരിക്കുകയാണെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല നേരത്തെ പരാതി നല്‍കിയിരുന്നു.