തിരുവനന്തപുരം: എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ക്യാമ്പില്‍ അമിതമായി മദ്യപിച്ച് അവശനിലയിലായിരുന്ന ബേര്‍ട്ടിയെ ബന്ധുക്കളെത്തിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
പരിശോധനയില്‍ ഉദ്യോഗസ്ഥന്‍റെ തലയ്‌ക്ക് പരിക്കേറ്റിരുന്നതായി ഡോക്‌ടര്‍മാര്‍ കണ്ടെത്തി. മൂന്ന് ദിവസം ഐസിയുവിലായിരുന്ന ബേര്‍ട്ടി വ്യാഴാഴ്‌ച രാത്രിയോടെ മരിച്ചു. ക്യാമ്പില്‍ മദ്യപിച്ച് പൊലീസുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഉദ്യോഗസ്ഥന് പരിക്കേറ്റതെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊട്ടാരക്കര സ്വദേശിയാണ് ബേര്‍ട്ടി. ബന്ധുക്കള്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: വടക്കഞ്ചേരിയില്‍ രണ്ട് പേർ മരിച്ച അപകടം ; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് സസ്പെൻഷൻ