ETV Bharat / state

നിയമ വിദ്യാര്‍ഥിയുടെ അപകട മരണം; അന്വേഷണം എങ്ങുമെത്താതെ നീളുന്നു - തിരുവനന്തപുരം

അപകടമുണ്ടാക്കിയ കാര്‍ സെന്‍ എസ്റ്റീലോയാണെന്ന് മാത്രമാണ് പൊലീസിന് ലഭിച്ച ഏക വിവരം

നിയമ വിദ്യാര്‍ഥിയുടെ അപകട മരണം; അന്വേഷണം എങ്ങുമെത്താതെ തുടരുന്നു  investigation of accidental death of law student had not completed  തിരുവനന്തപുരം  നിയമ വിദ്യാര്‍ഥിയുടെ മരണം
ആദിത്യ
author img

By

Published : Jan 11, 2020, 7:12 PM IST

Updated : Jan 11, 2020, 8:13 PM IST

തിരുവനന്തപുരം: മാര്‍ഗ്രിഗോറിയോസ് ലോ കോളജിലെ നാലാം വര്‍ഷ നിയമ വിദ്യാര്‍ഥിയായിരുന്ന ആദിത്യയുടെ അപകട മരണവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താതെ നീളുന്നു. 2019 ഡിസംബര്‍ ഇരുപത്തിയൊമ്പതിന് രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ശാസ്‌തമംഗലം-വെള്ളയമ്പലം റോഡില്‍ വച്ചാണ് ആദിത്യയുടെ ബൈക്ക് അപകടത്തില്‍പ്പെടുന്നത്. അമിത വേഗത്തിലെത്തിയ കാര്‍ ആദിത്യയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതേ അപകടത്തില്‍ യൂബര്‍ ഈറ്റ്‌സ് ജീവനക്കാരനായ അബ്‌ദുള്‍ റഹിമും മരിച്ചിരുന്നു. അപകടമുണ്ടാക്കിയ കാര്‍ സെന്‍ എസ്റ്റീലോയാണെന്ന് മാത്രമാണ് പൊലീസിന് ലഭിച്ച ഏക വിവരം.

നിയമ വിദ്യാര്‍ഥിയുടെ അപകട മരണം; അന്വേഷണം എങ്ങുമെത്താതെ നീളുന്നു

ശാസ്‌തമംഗലം-വെള്ളയമ്പലം റോഡില്‍ നിരീക്ഷണ ക്യാമറകളൊന്നും സ്ഥാപിച്ചിട്ടില്ല. ശാസ്‌തമംഗലത്തു നിന്നും വെളളയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന കാറിന് ഇടതു വശത്ത് കൂടെ കടന്നു പോകുന്നതിനിടയിലാണ് അപകടം നടന്നിരിക്കുന്നത്. ആദിത്യ ഓടിച്ചിരുന്ന ബൈക്ക് എതിര്‍ ദിശയിലുള്ള ട്രാക്കിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വാഹനം ഓടിച്ചിരുന്നുവെന്ന് കരുതുന്ന വ്യക്തി അപകട സ്ഥത്തേക്ക് കടന്നു വന്ന് നോക്കുന്നതും വേഗത്തില്‍ തിരിച്ചു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രതിയെന്ന് കരുത്തുന്നയാളുടെ രേഖാ ചിത്രം വരയ്ക്കാനുള്ള തയാറെടുപ്പിലാണ് മ്യൂസിയം പൊലീസ്. 12 ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം ജനുവരി ഒമ്പതിന് മസ്‌തിഷ്‌ക മരണം സംഭവിച്ച ആദിത്യയുടെ വൃക്കകളും കരളും നേത്രപടലങ്ങളും ദാനം ചെയ്‌തു. ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങള്‍ കണ്ണാശുപത്രിയിലുമാണ് നല്‍കിയത്. 2020 ലെ ആദ്യ അവയവദാനം നടന്നത് ആദിത്യയിലൂടെയായിരുന്നു.

Intro:നിയമ വിദ്യാര്‍ത്ഥിയയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്താനാകാതെ പോലീസ്. Body:തിരുവനന്തപുരം മാര്‍ഗ്രിഗോറീസ് ലോ കോളേജില്‍ നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായിരുന്ന ആദിത്യ കഴിഞ്ഞ ഡിസംബര്‍ 29നാണ് ശാസ്തമംഗലം വെള്ളയമ്പലം റോഡില്‍ അപകടത്തില്‍പെട്ടത്. 12 ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ കഴിഞ്ഞിരുന്ന ആദിത്യയുടെ മസ്തിഷ്‌ക മരണം ജനുവരി ഒന്‍പതിന് സ്ഥിതീകരിച്ചു. നീറുന്ന വേദനയ്ക്കിടയിലും അവയവദാനത്തിന് ആദിത്യയുടെ രക്ഷിതാക്കളായ മനോജും ബിന്ദുവും സമ്മതം നല്‍കി. വൃക്കകളും,കരളും,നേത്രപടലങ്ങളുമാണ് ദാനം ചെയ്തത്. ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കും, ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങള്‍ കണ്ണാശുപത്രിയിലും നല്‍കി. 2020ലെ ആദ്യ അവയവദാനം നടന്നത് ആദിത്യയിലൂടെയായിരുന്നു. എന്നാല്‍ ആദിത്യയുടെ മരണത്തിന് കാരണമായ മരണം സംബന്ധിച്ച അപകടത്തില്‍ വ്യക്തത വരുത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാത്രി 8.30 വീട്ടിലേക്കു മടങ്ങും വഴിയാണ് ആദിത്യ അപകടത്തില്‍ പെട്ടത്. ഇതേ അപകടത്തില്‍ യൂബര്‍ ഇറ്റ്സ് ജീവനക്കാരനായ അബ്ദുള്‍ റഹിമും മരിച്ചിരുന്നു. അമിത വേഗത്തില്‍ വന്ന കാര്‍ ശാസ്തമംഗലം വെള്ളയമ്പലം റോഡില്‍ വെച്ച് ആദിത്യനേയും അബ്ദുള്‍ റഹിമിനേയും ഇടിക്കുകയായിരുന്നുവെന്നാണ് ആദിത്യയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ അപകട നടന്ന സ്ഥലത്തു നിന്നും പോലീസിന് ലഭിച്ച ദൃശ്യങ്ങളില്‍ അപകട കാരണം വ്യക്തമായിട്ടില്ല. ശാസ്തമംഗലത്തു നിന്നും വെളളയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന കാറിന് ഇടതു വശത്തു കൂടെ കടന്നു പോകുന്നതിനിടയിലാണ് അപകടം നടന്നിരിക്കുന്നത്. ആദിത്യ ഓടിച്ചിരുന്ന ബൈക്ക് എതിര്‍ ദിശയിലുള്‌ള ട്രാക്കിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഹോള്‍ഡ്

3.42 ആക്‌സിഡന്റ്

അപകടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സെന്‍ എസ്റ്റീലോ കാറാണ് എന്ന വിവരം മാത്രമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. വാഹനം ഓടിച്ചിരുന്നുവെന്ന് കരുതുന്ന വ്യക്തി അപകട സ്ഥത്തേക്ക് കടന്നു വന്ന് നോക്കുന്നതും വേഗത്തില്‍ തിരിച്ചു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് ഉപയോഗിച്ച് പ്രതിയെന്ന് കരുത്തുന്നയാളുടെ രേഖാ ചിത്രം വരയ്ക്കാനുള്ള തയാറെടുപ്പിലാണ് മ്യൂസിയം പോലീസ്. ഇതിലൂടെ അപകടം സംബന്ധിച്ച്് വ്യക്തത വരുത്താമെന്നും പോലീസ് കരുതുന്നു.

4.31 കാര്‍ ഓടിച്ചുവെന്ന് കരുതുന്ന ആള്‍ കടന്നു പോകുന്നു. റോസ് കളര്‍ ഷര്‍ട്ട് ഇട്ടയാള്‍

6.59 ഓടിച്ചിരുന്ന് എന്ന് സംശയിക്കുന്നയാള്‍ തിരികെ പോകുന്നു

ശാസ്തമംഗലം വെളളയമ്പലം റോഡില്‍ പോലീസിന്റേതായി ഒരു നിരീക്ഷണ ക്യാമറ പോലും സ്ഥാപിച്ചിട്ടില്ല. ഇതാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കാത്തതിന് കാരണം.

Conclusion:
Last Updated : Jan 11, 2020, 8:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.