തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്‍റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡിനെ തുടർന്ന് ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ മുഴുവൻ വിദ്യാർഥികൾക്കും ഇന്‍റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്.
ALSO READ: ബിജെപി കോർ കമ്മിറ്റി യോഗം റദ്ദാക്കാന്‍ പൊലീസ് നോട്ടിസ് നൽകും
വ്യാഴാഴ്ച രാവിലെ 11.30 ന് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു യോഗം. ആദിവാസി ഊരുകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇന്‍റർനെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം ചേർന്നത്.