ETV Bharat / state

ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള മാർഗ നിർദേശങ്ങളുമായി സിഎഡിആർആർഇ - CADDRE

ലോക്‌ഡൗൺ കാലത്ത് ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ഉണ്ടാകുന്ന സമ്മർദ്ദത്തെ അതിജീവിക്കാൻ വഴികൾ നിർദ്ദേശിക്കുകയാണ് സെന്‍റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റിഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഡയറക്ടറും പ്ലാനിങ് ബോർഡ് മുൻ അംഗവുമായ ജി.വിജയരാഘവൻ.

ഓട്ടിസം ബാധിതരായ കുട്ടികൾ  മാർഗ നിർദേശങ്ങളുമായി കാഡ്രി  സെന്‍റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റിഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഡയറക്ടറും പ്ലാനിങ് ബോർഡ്  ജി.വിജയരാഘവൻ.  autism affected children  CADDRE  centre for autism and other disabilities rehabilitation research and education director
ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള മാർഗ നിർദേശങ്ങളുമായി സിഎഡിആർആർഇ
author img

By

Published : Apr 8, 2020, 11:09 AM IST

ലോക്‌ഡൗൺ കാലത്ത് അതിസമ്മർദ്ദം കൂടുതല്‍ നേരിടാൻ സാധ്യതയുള്ള വിഭാഗമാണ് ഓട്ടിസം ബാധിതർ. രക്ഷിതാക്കളുടെയോ പരിശീലകരുടെയോ സഹായത്തോടെ ചിട്ടപ്പെടുത്തി. രീതിയിലാണ് ഓട്ടിസമോ മറ്റ് ന്യൂറോ വൈകല്യങ്ങളോ ഉള്ളവരുടെ ജീവിതം. ലോക്‌ഡൗണിനെ തുടർന്ന് വീടിന് പുറത്തിറങ്ങാതെയും ദിനചര്യകളിലുള്ള മാറ്റം മൂലവും ഇവരുടെ മാനസിക നിലയിലും പ്രതികരണ രീതികളിലും കാര്യമായ സമ്മർദ്ദ ലക്ഷണങ്ങൾ പ്രകടമായേക്കാം. ഈ അവസ്ഥയെ അതിജീവിക്കാൻ വഴികൾ നിർദ്ദേശിക്കുകയാണ് സിഎഡിആർആർഇ (സെന്‍റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റിഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ) ഡയറക്ടറും പ്ലാനിങ് ബോർഡ് മുൻ അംഗവുമായ ജി.വിജയരാഘവൻ.

ഓട്ടിസം ബാധിതരെ പരിചരിക്കുന്നതിനുള്ള നിർദേശങ്ങൾ

  • രാജ്യത്ത് നിലവിലുള്ള സാഹചര്യം കുട്ടിക്ക് മനസിലാകുന്ന ഭാഷയിൽ ലളിതമായി പറഞ്ഞു കൊടുക്കുക. വീടിന് പുറത്തേക്ക് പോകാൻ സാധിക്കാത്തതിന്റെ കാരണം കുട്ടിക്ക് വ്യക്തമാകണം.
  • ദിനചര്യയുടെ ഭാഗമായി വീട്ടിൽ ചെയ്തിരുന്ന പ്രവൃത്തികളില്‍ ഏതെങ്കിലും ചെയ്യിക്കുക. ചിത്രങ്ങൾ ഉൾപ്പെടുത്തി പുതിയ സമയക്രമം ശീലിപ്പിക്കാം.
  • കുട്ടിയുടെ പാഠ്യപദ്ധതിയോട് ഇണങ്ങുന്ന ഓൺലൈൻ വിദ്യാഭ്യാസ പരിപാടികൾ ഏതെങ്കിലും പരിചയപ്പെടുത്തുക.
  • പുതിയ സമയക്രമവും ചിട്ടകളും ഏർപ്പെടുത്തുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ആശയക്കുഴപ്പത്തിനും ഉത്കണ്ഠയ്ക്കും പരിഹാരമായി അവർക്ക് ഇഷ്ടമുള്ള സർഗാത്മകമായ കാര്യങ്ങൾ ചെയ്യാൻ അവസരമൊരുക്കുക.
  • സാമൂഹ്യ കഥകൾ പറഞ്ഞു കൊടുക്കുന്നതും പുതിയ കളികളും നിലവിലെ സാഹചര്യങ്ങളുമായി ഇണങ്ങാൻ കുട്ടികളെ സഹായിക്കും.

ഓട്ടിസവും ന്യൂറോ വൈകല്യങ്ങളുമുള്ള കുട്ടികളെ പരിശീലനത്തിലൂടെയും പുനരധിവാസത്തിലൂടെയും മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സ്ഥാപനമാണ് സെന്‍റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റിഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.