സംസ്ഥാനത്ത് വ്യവസായങ്ങൾക്ക് തടയിടുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പി. രാജീവ് - നിയമസഭ
നിയമസഭയിൽ നടത്തുന്ന പ്രസംഗങ്ങൾ പോലും തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഈ ലോബി പ്രവർത്തിക്കുന്നുവെന്ന് വ്യവസായ മന്ത്രി നിയമസഭയിൽ.

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യവസായങ്ങൾ വരരുതെന്ന് ആഗ്രഹിക്കുന്ന ലോബി പ്രവർത്തിക്കുന്നതായി വ്യവസായ മന്ത്രി പി. രാജീവ്. നിയമസഭയിൽ നടത്തുന്ന പ്രസംഗങ്ങൾ പോലും തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയാണ്. ഇതിന് പിന്നിൽ വലിയൊരു ലോബിയുണ്ട്. നിയമസഭയിലെ പ്രസംഗങ്ങളിലെ ഒരു ഭാഗം അടർത്തിയെടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റണമെന്ന് ഒരു ചർച്ചക്കിടയിൽ സഭയിൽ പറഞ്ഞത് തെറ്റായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കിറ്റെക്‌സുമായി ബന്ധപ്പെട്ട ചർച്ചയിലാണ് വ്യവസായ സൗഹൃദമാക്കുന്നതിന് കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റണം എന്നുപറഞ്ഞത്.
ALSO READ: ഡോളർ കടത്ത് കേസിൽ അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം സഭ വിട്ടു
മൺകൂജ വയ്ക്കാത്തത് നിയമലംഘനമാണെന്ന് പറഞ്ഞതായാണ് പ്രചരണം. ഇത് നിയമസഭയുടെ അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും വ്യവസായ മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പരാമർശം.