തിരുവനന്തപുരം: ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയില്‍ (India vs Australia T20I Series) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പന ഇന്ന് (നവംബര്‍ 21) ആരംഭിക്കും (Tickets For India vs Australia Second T20I At Karyavattom). വൈകുന്നേരം നാല് മണിക്ക് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് (Keerthy Suresh) ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്യും (India vs Australia Second T20I Tickets Sale Starting Today). കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ ചടങ്ങില്‍ മുഖ്യാതിഥിയാകും.
ഞായറാഴ്‌ചയാണ് (നവംബര്‍ 26) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മത്സരം. 23ന് വിശാഖപട്ടണത്താണ് ടി 20 പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ലോകകപ്പ് മത്സരത്തിന് തൊട്ട് പിന്നാലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും റണ്ണറപ്പുകളും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.
സുര്യകുമാര്‍ യാദവ് (Suryakumar Yadav) ക്യാപ്റ്റനായ ടീമാകും പരമ്പരയില്‍ ഓസീസുമായി ഏറ്റുമുട്ടുക. ഇന്ത്യന്‍ ടീമില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് (Sanju Samson) സ്ഥാനമില്ല. സഞ്ജുവിന്‍റെ അസാന്നിധ്യം ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.
Also Read : എന്തുകൊണ്ട് സഞ്ജു സാംസണ്‍...? ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന് എതിരെ 'നെറ്റിസണ്‍സ്'
സൂര്യകുമാര്‍ യാദവിന് പുറമേ ഇന്ത്യയുടെ ലോകകപ്പ് ടീമിലെ ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമിലുള്ളത്. യുവതാരങ്ങളായ യശസ്വി ജയസ്വാളും തിലക് വര്‍മ്മയും റിങ്കു സിങ്ങും സീനിയര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ഇഷാന്‍ കിഷന്‍, ജിതേഷ ശര്‍മ്മ എന്നിവരടങ്ങിയ 15 അംഗ ഇന്ത്യ ടീമാണ് പരമ്പരയില്‍ ഓസീസിനെതിരായി കളത്തിലിറങ്ങുക. കാര്യവട്ടത്തെ കളിക്ക് ശേഷം 28ന് ഗുവാഹത്തിയിലും ഡിസംബര്‍ ഒന്നിന് റായ്‌പൂരിലും ഡിസംബര്‍ മൂന്നിന് ബംഗളൂരുവിലുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കുക.
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീം: റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.