ETV Bharat / state

'കളിയങ്കം' കാര്യവട്ടത്ത്, ഇന്ത്യ ഓസ്‌ട്രേലിയ ടീമുകള്‍ ഇന്നെത്തും ; മത്സരം ഞായറാഴ്‌ച

India vs Australia Second T20I : ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും.

India vs Australia T20I Series  India vs Australia Second T20I  Karyavattom Sports Hub Stadium  Karyavattom India vs Australia T20I  India vs Australia 2nd T20I Match Tickets  ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പര  കാര്യവട്ടം ടി20  ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20  ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീം തിരുവനന്തപുരം  ഗ്രീന്‍ഫീല്‍ സ്പോര്‍ട്‌സ്‌ ഹബ് ഇന്ത്യ ഓസ്‌ട്രേലിയ
India vs Australia Second T20I
author img

By ETV Bharat Kerala Team

Published : Nov 24, 2023, 10:50 AM IST

തിരുവനന്തപുരം : ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ (India vs Australia T20I Series) രണ്ടാം മത്സരത്തിനായി ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിശാഖപട്ടണത്ത് നിന്നും പ്രത്യേക വിമാനത്തില്‍ വൈകുന്നേരം ആറരയോടെയാണ് ടീമുകള്‍ എത്തുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്‌സ്‌ ഹബ് സ്റ്റേഡിയത്തില്‍ (Karyavattom Sports Hub Stadium) ഞായറാഴ്‌ച (നവംബര്‍ 26) ആണ് പരമ്പരയിലെ രണ്ടാം മത്സരം.

താജ് വിവാന്ത, ഹയാത്ത് എന്നീ ഹോട്ടലുകളിലാണ് ഇരു ടീമുകളുടെയും താമസം. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന ഇരു ടീമുകളും നാളെ (നവംബര്‍ 25) പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതൽ 4 മണി വരെ ഓസ്‌ട്രേലിയയും വൈകിട്ട് 5 മണി മുതൽ 8 മണി വരെ ഇന്ത്യയും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്.

ഞായറാഴ്‌ച രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. വൈകുന്നേരം അഞ്ച് മുതല്‍ ആരാധകരെ സ്റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങും. 27നാണ് ടീമുകള്‍ പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഗുവാഹത്തിയിലേക്ക് തിരിക്കുന്നത്.

അതേസമയം, മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പന പേടിഎം ഇന്‍സൈഡര്‍ (Paytm Insider) വഴി പുരോഗമിക്കുകയാണ്. എല്ലാവിധ ടാക്‌സും ഉള്‍പ്പടെ അപ്പര്‍ ടയറിന് 750 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യുട്ടീവ് പവലിയന് ഭക്ഷണം ഉള്‍പ്പടെ 5000 രൂപയും റോയല്‍ പവലിയന് 10,000 രൂപയുമാണ് നിരക്ക് (India vs Australia 2nd T20I Match Ticket Price).

വിദ്യാര്‍ഥികള്‍ക്ക് 375 രൂപയ്‌ക്ക് അപ്പര്‍ ടയര്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഇതിനായി സ്‌കൂളിലേയോ കോളജിലേയോ അധികാരി office@keralacricket.in എന്ന മെയില്‍ ഐഡിയില്‍ അപേക്ഷ നല്‍കണം. കൂടാതെ കോളജ് ഐഡി കാര്‍ഡും ടിക്കറ്റിനൊപ്പം കൊണ്ടുവരണം.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇന്ത്യയാണ് മുന്നില്‍. ഇന്നലെ വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ കങ്കാരുപ്പടയെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 208 റണ്‍സാണ് ഇന്ത്യയ്‌ക്കെതിരെ നേടിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഇംഗ്ലിസ് 50 പന്തില്‍ 110 റണ്‍സ് അടിച്ചെടുത്തു. സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് 41 പന്തില്‍ 52 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്‌ടപ്പെട്ട ഇന്ത്യയ്‌ക്കായി രക്ഷാപ്രവര്‍ത്തനം നടത്തിയത് അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്‌റ്റന്‍ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്നാണ്.

Read More : സൂര്യയുടെ 'അടി'യ്‌ക്ക് ഇഷാന്‍റെ സപ്പോര്‍ട്ട്, ഫിനിഷറായി റിങ്കു; വിശാഖപട്ടണത്ത് കങ്കാരുപ്പടയെ വീഴ്‌ത്തി ഇന്ത്യന്‍ യുവനിര

സൂര്യ 42 പന്തില്‍ 80 റണ്‍സ് അടിച്ച് ഇന്ത്യയുടെ ജയത്തിന് അടുത്താണ് വീണത്. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 റണ്‍സ് നേടി. 14 പന്തില്‍ 22 റണ്‍സ് നേടിയ റിങ്കു സിങ് പുറത്താകാതെ നിന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.