ETV Bharat / state

കാര്യവട്ടമൊരുങ്ങി ; ഇന്ത്യ-ഓസ്‌ട്രേലിയ ടി20യ്‌ക്ക് മണിക്കൂറുകള്‍ മാത്രം - ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

India vs Australia 2nd T20I Match day : ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ടി20 ഇന്ന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ.

India vs Australia 2nd T20I Match day  karyavattom greenfield stadium  India vs Australia 2nd T20I news  India vs Australia 2nd T20I weather Report  India T20I Squad Against Australia  ഇന്ത്യ vs ഓസ്‌ട്രേലിയ  ഇന്ത്യ vs ഓസ്‌ട്രേലിയ രണ്ടാം ടി20 പ്രിവ്യൂ  ഇന്ത്യ vs ഓസ്‌ട്രേലിയ രണ്ടാം ടി20 കാലാവസ്ഥ  ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഇന്ത്യന്‍ സ്‌ക്വാഡ്  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
കാര്യവട്ടമൊരുങ്ങി; ഇന്ത്യ-ഓസ്‌ട്രേലിയ ടി20യ്‌ക്ക് മണിക്കൂറുകള്‍ മാത്രം
author img

By ETV Bharat Kerala Team

Published : Nov 26, 2023, 12:44 PM IST

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി20 മത്സരത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം (India vs Australia 2nd T20I Match day at karyavattom greenfield stadium). മത്സരത്തിനായി ഗ്രീൻഫീൽഡ് സ്റ്റേഡിയം പൂർണ സജ്ജമാണ്. ഇന്നലെ ഇരു ടീമുകളും ഇവിടെ പരിശീലനം നടത്തിയിരുന്നു.

രാത്രി 7 മണി മുതലാണ് മത്സരം. എന്നാൽ 4 മണി മുതൽ തന്നെ കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ത്രസിപ്പിക്കുന്ന ജയം നൽകിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയുമായി കൊമ്പുകോർക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ ശ്രീലങ്കക്കെതിരെ രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ ജയം ഇന്ത്യ കുറിച്ച അതേ പിച്ചിൽ തന്നെയാണ് ഇന്നത്തെ മത്സരവും നടക്കുന്നത്. മത്സരദിനമായ ഇന്ന് മഴ സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനം (India vs Australia 2nd T20I weather Report). എന്നാൽ ഇന്നലെ ഓസ്‌ട്രേലിയന്‍ ടീം ഉച്ചയ്ക്ക് പരിശീലനം നടത്തുന്നതിനിടെ മഴ പെയ്തിരുന്നു. ഇതേ തുടർന്ന് ടീം പരിശീലനം അവസാനിപ്പിച്ച് ഹോട്ടലിലേക്ക് മടങ്ങിയിരുന്നു.

ALSO READ: 'മുംബൈ ഇന്ത്യന്‍സുമായുള്ള യാത്ര മികച്ചതായിരുന്നു, സൂപ്പര്‍ കിങ്‌സിലേക്ക് വന്നത് സവിശേഷമായി തോന്നി..': അമ്പാട്ടി റായിഡു

40,000ത്തോളം പേർക്ക് മത്സരം കാണാവുന്ന സ്റ്റേഡിയത്തിൽ ഇതുവരെ 15000-ത്തോളം ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. ഒന്നര മാസം മുൻപ് ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കായി സ്റ്റേഡിയം സജ്ജമാക്കിയതിനാൽ ഇക്കുറി കാര്യമായ അറ്റകുറ്റപ്പണികൾ വേണ്ടിവന്നില്ല.

മാണ്ഡ്യ ക്ലേയിലെ പിച്ചാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ച് ആയതിനാൽ റൺസ് ഒഴുകുമെന്നാണ് അധികൃതർ പറയുന്നത്. ടി20 പരമ്പര തൂത്തുവാരി ലോകകപ്പ് ഫൈനലിലെ പരാജയത്തിന്‍റെ കണക്ക് തീർക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ALSO READ: രാഹുല്‍ ദ്രാവിഡ് പുതിയ റോളിലേക്ക്; ലഖ്‌നൗവില്‍ ഗംഭീറിന്‍റെ പകരക്കാരനായേക്കും

ഇന്ത്യ ടി20 സ്ക്വാഡ് (India T20I Squad Against Australia): റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, രവി ബിഷ്‌ണോയ്, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, സൂര്യകുമാര്‍ യാദവ് Suryakumar Yadav (ക്യാപ്‌റ്റന്‍), അര്‍ഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശ്രേയസ് അയ്യര്‍.

ALSO READ: ' ക്യാപ്റ്റനാക്കുമോ, ഇല്ലെങ്കില്‍ പിന്നെ എന്ത് കാര്യം?'; ഹാര്‍ദികിന്‍റെ 'മടങ്ങിവരവ്' റിപ്പോര്‍ട്ടുകളില്‍ ആകാശ് ചോപ്ര

ഓസ്‌ട്രേലിയ ടി20 സ്ക്വാഡ് (Australia T20 Squad Against India): ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്‌മിത്ത്, മാത്യു ഷോര്‍ട്, മാത്യു വെയ്‌ഡ് Matthew Wade (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേസണ്‍ ബെഹ്രന്‍ഡ്രോഫ്, സീന്‍ ആബോട്ട്, നഥാന്‍ എല്ലിസ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ആദം സാംപ, തന്‍വീര്‍ സംഗ.

ALSO READ: ജഡേജയല്ല, ചെന്നൈയില്‍ ധോണിയുടെ പകരക്കാരനാവേണ്ടത് അവന്‍; യുവതാരത്തെ ചൂണ്ടി അമ്പാട്ടി റായിഡു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.