തിരുവനന്തപുരം: കേരളത്തിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2018 ല്‍ 1.67 കോടി വിനോദസഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 0.42 ശതമാനവും ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 6.35ശതമാനവും വളര്‍ച്ച നേടി. വിനോദ സഞ്ചാര വരുമാനത്തില്‍ 8.60 ശതമാനം വര്‍ധനവുണ്ടായതായും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2018 ലെ പ്രളയത്തെ വിനോദ സഞ്ചാര മേഖല അതിവേഗം അതിജീവിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2018ല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിദേശ വിനോദസഞ്ചാരികള്‍ കൂടുതലായെത്തിയത്. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ യു.കെയില്‍ നിന്നാണ് സംസ്ഥാനത്ത് എത്തിയത്. 18.35 ശതമാനം വിനോദ സഞ്ചാരികള്‍ എത്തിയെന്നാണ് കണക്ക്. കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാരികളില്‍ 62.42 ശതമാനവും സംസ്ഥാനത്തിനകത്ത് നിന്നുമുള്ളവരാണെന്നതാണ് കൗതുകം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ ടൂറിസ്റ്റുകളില്‍ നിന്നും 8,764.46 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാര വരുമാനം 19474.62 കോടി രൂപയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമാക്കാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
വിനോദസഞ്ചാര മേഖലയില്‍ ഉണർവ്; സഞ്ചാരികളുടെ എണ്ണത്തിൽ വര്‍ധന - Kerala tourism
വിനോദ സഞ്ചാര വരുമാനത്തില്‍ 8.60 ശതമാനം വര്‍ധനവുണ്ടായതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്.
തിരുവനന്തപുരം: കേരളത്തിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2018 ല്‍ 1.67 കോടി വിനോദസഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 0.42 ശതമാനവും ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 6.35ശതമാനവും വളര്‍ച്ച നേടി. വിനോദ സഞ്ചാര വരുമാനത്തില്‍ 8.60 ശതമാനം വര്‍ധനവുണ്ടായതായും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2018 ലെ പ്രളയത്തെ വിനോദ സഞ്ചാര മേഖല അതിവേഗം അതിജീവിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2018ല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിദേശ വിനോദസഞ്ചാരികള്‍ കൂടുതലായെത്തിയത്. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ യു.കെയില്‍ നിന്നാണ് സംസ്ഥാനത്ത് എത്തിയത്. 18.35 ശതമാനം വിനോദ സഞ്ചാരികള്‍ എത്തിയെന്നാണ് കണക്ക്. കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാരികളില്‍ 62.42 ശതമാനവും സംസ്ഥാനത്തിനകത്ത് നിന്നുമുള്ളവരാണെന്നതാണ് കൗതുകം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ ടൂറിസ്റ്റുകളില്‍ നിന്നും 8,764.46 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാര വരുമാനം 19474.62 കോടി രൂപയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമാക്കാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
Body:.Conclusion: