ETV Bharat / state

സംസ്ഥാനത്ത് ലഹരി കേസുകളിൽ വര്‍ധന, എംഡിഎംഎയും ഹാഷിഷ്‌ ഓയിലും കേരളത്തില്‍ സുലഭം - ganja

കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ലഹരി കേസുകളിൽ വൻവർധന. കഞ്ചാവ് കൂടാതെ എംഡിഎംഎയും ഹാഷിഷ്‌ ഓയിലും കേരളത്തില്‍ സുലഭമാണെന്ന് കണക്കുകള്‍ പറയുന്നു

Drugs  Drug cases in Kerala  Increase in cases of Drugs in Kerala  Kerala  Kerala Drug cases  സംസ്ഥാനത്ത് ലഹരി കേസുകളിൽ വര്‍ധന  എംഡിഎംഎ  ഹാഷിഷ്‌ ഓയില്‍  കഞ്ചാവ്  MDMA  Hashish oil  ganja  cannabis
സംസ്ഥാനത്ത് ലഹരി കേസുകളിൽ വര്‍ധന, എംഡിഎംഎയും ഹാഷിഷ്‌ ഓയിലും കേരളത്തില്‍ സുലഭം
author img

By

Published : Aug 31, 2022, 12:43 PM IST

Updated : Aug 31, 2022, 1:53 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കേസുകളിൽ വൻ വർധന. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ് കേസുകളില്‍ വര്‍ധന. കഞ്ചാവ് കൂടാതെ മാരക മയക്കുമരുന്നായ എംഡിഎംഎ, ഹാഷിഷ് ഓയിൽ തുടങ്ങിയവയും സംസ്ഥാനത്ത് വ്യാപകമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2021 ൽ ആകെ രജിസ്റ്റർ ചെയ്‌ത കേസുകളെക്കാൾ മൂന്നിരട്ടി കേസുകൾ ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ (ഓഗസ്റ്റ് 29 വരെയുള്ള കണക്കുകൾ പ്രകാരം):

വര്‍ഷംറിപ്പോര്‍ട്ട് ചെയ്‌ത കേസുകള്‍
20204,650
20215,334
202216,128

ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഏറെയും. 21 വയസിൽ താഴെയുള്ളവരാണ് കേസുകളിൽ പിടിയിലാകുന്നത് എന്നതും ആശങ്കപ്പെടുത്തുന്നതാണ്.

അറസ്റ്റിലായവരുടെ കണക്കുകൾ:

വര്‍ഷംഅറസ്റ്റിലായവര്‍
20205,674
20216,704
202217,834

ലഹരിക്കായി എത്തിക്കുന്നതിൽ ഭൂരിഭാഗവും കഞ്ചാവാണ്. എന്നാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി എംഡിഎംഎയും ഹാഷിഷ് ഓയിലും കേരളത്തിൽ സുലഭമായി ലഭിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഈ വർഷം പിടികൂടിയ ലഹരി വസ്‌തുക്കള്‍:

ലഹരി വസ്‌തുഅളവ്(കിലോഗ്രാമില്‍)
കഞ്ചാവ്1,340
എംഡിഎംഎ6.7
ഹാഷിഷ് ഓയിൽ23.4

മുഖ്യമന്ത്രി നിയമസഭയെ അറിയിച്ച ഈ കണക്കുകൾ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഈ കണക്കുകൾ പിടികൂടിയതും കണ്ടെത്തിയതുമായ കേസുകളുടെതാണ്. എന്നാൽ കോടികൾ മറിയുന്ന വമ്പൻ മാഫിയകൾ നടത്തുന്ന ഈ ലഹരി വ്യവസായത്തിന്‍റെ കണക്കുകൾ ഇതിലും ഏറെ വലുതാകാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നത്.

Last Updated : Aug 31, 2022, 1:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.