ETV Bharat / state

തിരുവല്ലത്ത് കഞ്ചാവ് വില്‍ല്പന ചോദ്യംചെയ്ത യുവാവിനെ മര്‍ദിച്ച രണ്ട് പേര്‍ അറസ്റ്റില്‍

അറസ്റ്റിലായവര്‍ നിരവധി കേസുകളിലെ പ്രതികള്‍.

attack against a youth who questioned Ganja sale in tiruvallam  two held for beating a youth in Thiruvellam  കഞ്ചാവ് വില്‍പ്പന ചോദ്യംചെയ്ത യുവാവിന് മര്‍ദ്ദനം തിരുവല്ലത്ത്  യുവാവിനെ മര്‍ദ്ദിച്ച രണ്ട് പേര്‍ തിരുവല്ലം പൊലീസിന്‍റെ പിടിയില്‍
തിരുവല്ലത്ത് കഞ്ചാവ് വില്‍പ്പന ചോദ്യംചെയ്ത യുവാവിനെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
author img

By

Published : Feb 19, 2022, 9:35 AM IST

തിരുവനന്തപുരം: തിരുവല്ലത്ത് ക്ഷേത്രോത്സവത്തിനിടയിൽ കഞ്ചാവ് വില്പന തടഞ്ഞ യുവാവിനെ അടിച്ചവശനാക്കിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. വെളളാർ കൈതവിള കോളനി സ്വദേശി ജിത്തുലാൽ(22), കോവളം സ്വദേശി അനിക്കുട്ടൻ(22) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്. പൂങ്കുളം സ്വദേശി ഉണ്ണിശങ്കറിനെയാണ് ഇവർ ക്രൂരമായി മർദ്ദിച്ചത്.

ഉണ്ണിശങ്കര്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പനത്തുറ ക്ഷേത്രത്തിലെ ഉത്സവ പറമ്പിലായിരുന്നു സംഭവം. പ്രതികൾക്കെതിരെ തിരുവല്ലം പൊലീസ് വധശ്രമത്തിന് കേസെടുത്തു. ജിത്തുലാൽ തിരുവല്ലം, കോവളം പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസുകളിൽ പ്രതിയാണ്.

അനിക്കുട്ടൻ ആറ്റിങ്ങൽ ബിവറേജ് കോർപ്പറേഷനിൽ നിന്ന് വിദേശമദ്യം കവർന്ന കേസിലെ പ്രതിയാണ്. ഇയാൾക്കെതിരെ ആറ്റിങ്ങൽ, കോവളം, മെഡിക്കൽ കോളജ് പൊലീസ് സ്‌റ്റേഷനുകളിലും കേസുകളുണ്ടെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.

തിരുവല്ലം ഇൻസ്‌പെക്ടർ സുരേഷ്.വി.നായർ, എസ്.ഐ.മാരായ ബിപിൻ പ്രകാശ്, എസ്. വൈശാഖ്, പ്രസന്നകുമാർ, സിപിഒ വിനയകുമാർ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിൽ ഹാജാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ALSO READ: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലിഫ്റ്റിൽ രോഗികളെ കയറ്റുന്നില്ലെന്ന് പരാതി; ഉടൻ നടപടിയെടുത്ത് വീണ ജോർജ്

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.