ETV Bharat / state

ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കുമെതിരായ അക്രമം; സെക്രട്ടേറിയേറ്റ് ധര്‍ണ നടത്തി ഐഎംഎ - ഐഎംഎ

രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു ഐഎംഎയുടെ സെക്രട്ടേറിയറ്റ് ധര്‍ണ.

രോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കുമെതിരായ അക്രമം  ഐഎംഎയുടെ സെക്രട്ടേറിയേറ്റ് ധര്‍ണ  IMA stage dharna at Secretariat  dharna at Secretariat  IMA  ഐഎംഎ  സെക്രട്ടേറിയേറ്റ് ധര്‍ണ
ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കുമെതിരായ അക്രമം; സെക്രട്ടേറിയേറ്റ് ധര്‍ണ നടത്തി ഐഎംഎ
author img

By

Published : Jun 18, 2021, 10:52 AM IST

Updated : Jun 18, 2021, 11:07 AM IST

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും എതിരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ധർണ നടത്തി. രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു ധർണ. ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.ടി സക്കറിയാസ് ധര്‍ണ ഉദ്ഘാടനം ചെയ്തു.

ഡോക്ടർമാർക്കും ആശുപത്രികൾക്കും സുരക്ഷയൊരുക്കാൻ നിയമനിർമാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് പോകുമെന്നും സക്കറിയാസ് പറഞ്ഞു. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ, കെജിഎംസിടിഎ തുടങ്ങി വിവിധ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു.

ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കുമെതിരായ അക്രമം; സെക്രട്ടേറിയേറ്റ് ധര്‍ണ നടത്തി ഐഎംഎ

ALSO READ: ബന്ദിപോരയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; വീഡിയോ വൈറല്‍

ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ കേന്ദ്രനിയമം വേണമെന്ന ആവശ്യം അംഗീകരിക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള 1700 ശാഖകളിൽ നിന്ന് പത്ത് ലക്ഷത്തോളം ഡോക്‌ടർമാരും വൈദ്യശാസ്ത്ര വിദഗ്‌ധരുമാണ് വെള്ളിയാഴ്‌ച ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുന്നത്.

READ MORE: ഡോക്‌ടർമാർക്കെതിരായ അക്രമം: രാജ്യവ്യാപക പ്രതിഷേധവുമായി ഡോക്ടർമാർ

Last Updated : Jun 18, 2021, 11:07 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.