തിരുവനന്തപുരം: എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുവാങ്ങി മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ എം വിജയൻ. മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്കാരം സമ്മാനിച്ചത്. ഇല്ലായ്മകളിൽ നിന്ന് ഉയർന്നു വന്ന വിജയൻ്റെ ജീവിതം രാജ്യത്തെ ഫുട്ബോൾ പ്രേമികൾക്ക് പ്രചോദനമാണെന്ന് ഗവർണർ പറഞ്ഞു.
കായിക വകുപ്പു മന്ത്രി ഇ.പി ജയരാജൻ, മുൻ ബാഡ്മിൻ്റൺ താരം യു വിമൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. കേരള കൗമുദി എഡിറ്റോറിയൽ അഡ്വൈസർ ആയിരുന്ന എൻ രാമചന്ദ്രൻ്റെ സ്മരണയ്ക്കായി അദ്ദേഹത്തിൻ്റെ പേരിലുള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് പുരസ്കാരം.