ETV Bharat / state

തൃശൂരിൽ വന്‍ വിദേശമദ്യ വേട്ട : പിടിച്ചെടുത്തത് ഓണം വിപണി ലക്ഷ്യമിട്ട് അനധികൃതമായി കടത്തിയ 3600 ലിറ്റര്‍ - അനധികൃത വിദേശമദ്യക്കടത്ത്

മാഹിയില്‍ നിന്നെത്തിച്ച മദ്യമാണ് പൊലീസ് ചേറ്റുവയില്‍ നിന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവിയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

liquer siezed from thrissur  തൃശൂരില്‍ മദ്യം പിടികൂടി
തൃശൂരിൽ വന്‍ മദ്യ വേട്ട: പിടിച്ചെടുത്തത് ഓണം വിപണി ലക്ഷ്യമിട്ട് അനധികൃതമായി കടത്തിയ 3600 ലിറ്റര്‍ വിദേശമദ്യം
author img

By

Published : Jul 25, 2022, 9:56 AM IST

Updated : Jul 25, 2022, 10:38 AM IST

തൃശൂര്‍ : ചേറ്റുവയില്‍ നിന്ന്, അനധികൃതമായി കടത്തിയ വിദേശമദ്യം പൊലീസ് പിടികൂടി. 50 ലക്ഷം രൂപ വില വരുന്ന 3600 ലിറ്റര്‍ മദ്യമാണ് അന്വേഷണസംഘം പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു.

അനധികൃതമായി കടത്തിയ 3600 ലിറ്റര്‍ വിദേശമദ്യം തൃശൂരില്‍ നിന്ന് പിടികൂടി

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആറ്റിൻകുഴി കൃഷ്‌ണ പ്രകാശ്, കൊല്ലം കല്ലുവാതുക്കൽ നടക്കൽ സ്വദേശി സജി എന്നിവരാണ് പിടിയിലായത്. ഓണം ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് മാഹിയില്‍ നിന്നാണ് മദ്യം കൊണ്ടുവന്നത്. ഓണം സീസണിൽ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്‍പ്പനയ്‌ക്കായി കൊണ്ടുവന്നതാണ് ഇതെന്ന് പ്രതികൾ പൊലീസിന് മൊഴി നല്‍കി.

ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കൊടുങ്ങല്ലൂർ പ്രത്യേക പൊലീസ് സംഘവും വാടാനപ്പിളളി പൊലീസും ചേർന്നാണ് തിരച്ചില്‍ നടത്തി വാഹനമുള്‍പ്പടെ പിടിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Last Updated : Jul 25, 2022, 10:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.