തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് അഡുര ഓണാഷൈലിന്‍റെ ഗേൾ, പലസ്തീൻ ചിത്രം ഡി ഗ്രേഡ്, ജർമ്മൻ ചിത്രം ക്രസന്‍റോ, ദി ഇല്ല്യൂമിനേഷൻ, അര്‍ജന്‍റീനിയന്‍ ചിത്രം ദി ഡെലിക്വൊൻസ്, മോൾഡോവാൻ ചിത്രം തണ്ടേഴ്‌സ്, ദി റാപ്ച്ചർ, ക്രിസ്റ്റോഫ് സനൂസിയുടെ ദി സ്പൈറൽ തുടങ്ങി 25 ചിത്രങ്ങളുടെ ആദ്യ പ്രദർശനം നടക്കും(Iffk Today Movies).
മെക്സിക്കയുടെ ഓസ്കാർ പ്രതീക്ഷയായ ലില അവിലെസിന്‍റെ ടോട്ടം വില്യം ഫ്രീഡ്കിന്റെ അമേരിക്കൻ ഹൊറർ ചിത്രം എക്സോർസിസ്റ്റ് എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്ന് നടക്കും.
മിഡ്നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് ദി എക്സോർസിസ്റ്റ് എന്ന പ്രത്യേകതയുമുണ്ട് (The first midnight screening of the festival). കാനിൽ പ്രേക്ഷക പ്രീതി നേടിയ ജോലി ചെയ്യുന്ന ബാങ്കിൽ മോഷണം നടത്തുന്ന ജീവനക്കാരന്‍റെ കഥ പറയുന്ന റോഡ്രിഗോ മോറേനോ സംവിധാനം ചെയ്‌ത അര്‍ജന്‍റീനിയന്‍ ചിത്രംദി ഡെലിക്വൊൻസിന്‍റെ ആദ്യ പ്രദർശനവും ഇന്ന് നടക്കും. രാത്രി എട്ട് മണിക്ക് നിളയിലാണ് ചിത്രത്തിന്റെ പ്രദർശനം.
മേളയ്ക്ക് കൊഴുപ്പേകാൻ ഇന്ന് മ്യൂസിക് ബാൻഡ് രാഗവല്ലിയുടെ ഫ്യുഷൻ ഗാനസന്ധ്യ അരങ്ങേറും. വൈകിട്ട് 7ന് മാനവീയം വീഥിയിലാണ് പരിപാടി. മണിച്ചിത്രത്താഴിലെ പഴന്തമിഴ് പാട്ടിഴയും, ഒരു മുറൈ വന്ത് പാർത്തായാ എന്നീ ഗാനങ്ങളുടെ ഫ്യുഷനിലൂടെയും റോക്ക് ആൻഡ് റോളിലെ ഗാനത്തിലൂടെയും പ്രസിദ്ധമാണ് രാഗവല്ലി മ്യൂസിക് ബാൻഡ്.
മേളയിലെ ഇന്നത്തെ സിനിമകൾ (തിങ്കളാഴ്ച, 11.12.2023)
കൈരളി
9.00 am- ഹാങിംഗ് ഗാർഡൻസ്
12.00 pm- ഷെഹറാസാദ്
3.00 pm- ഗേൾ
6.00 pm- ദായം
8.15 pm- ലെസ് ഇൻഡിസൈറബിൾസ്
ശ്രീ
9.15 am- ആംബുഷ്
11.30 am- ദി ഗേൾ ഫ്രം ഉറുഗ്വേ
3.15 pm- ഡീഗ്രേഡ്
6.30 pm- സ്ലോ
8.30 pm- ക്രെസെന്റോ
നിള
9.30 am- ഇൻസെർച് ഓഫ് ഫാമെൻ
11.30 am- ദി ഇല്ല്യൂമിനേഷൻ
6.00 pm- അഡ്യു ഫിലിപ്പൈൻ
8.00 pm- ദി ഡെലിൻക്വൊന്റ്സ്
കലാഭവൻ
9.30 am- നീലമുടി
11.30 am- ഡ്രീമിങ് ഇൻ ബിറ്റ്വീൻ
3.00 pm- ആനന്ദ് മൊണാലിസ മരണവും കാത്ത്
6.00 pm- ദി ടീച്ചേർസ് ലോഞ്ച്
8.30 pm- ഒമെൻ
ടാഗോർ
9.00 am- ദി ഗ്രീൻ ബോർഡർ
12.00 pm- എഫയർ
3.30 pm- വിസ്‌പേർസ് ഓഫ് ഫയർ ആൻഡ് വാട്ടർ
6.30 pm- ദി പണിഷ്മെന്റ്
8.30 pm- എബൗട്ട് ഡ്രൈ ഗ്രാസസ്
നിശാഗന്ധി
6.30 pm- ദി റാപ്ച്ചർ
8.30 pm- ദി ലാൻഡ് വേർ ദി വിൻഡ് സ്റ്റുഡ് സ്റ്റിൽ
12.00 pm- ദി എക്സോർസിസ്ററ്
ഏരീസ്പ്ലെക്സ് 1
9.30 am- സ്ലീപ്
11.30 am- അനാട്ടമി ഓഫ് എ ഫാൾ
3.00 pm- മോൺസ്റ്റർ
6.00 pm- ഗൊണ്ടോല
8.00 pm- തണ്ടേർസ്
ഏരീസ്പ്ലെക്സ് 4
9.30 am- 20,000 സ്പിഷീസ് ഓഫ് ബീസ്
12.00 pm- പുംസി
3.00 pm- കിഡ്നാപ്ഡ്
6.00 pm- ദി സോങ് ഓഫ് ദി ഓറികാന്റുറി
8.00 pm- മുജീബ്: ദി മേക്കിങ് ഓഫ് നേഷൻ
ഏരീസ്പ്ലെക്സ് 6
9.15 am- ദി പെസന്റ്സ്
12.00 pm- പെരുമഴക്കാലം
3.00 pm- സ്‌റ്റോളൻ
6.00 pm- ഫോറിൻ ബോഡി
8.30 pm- ദി സോൺ ഓഫ് ഇന്ററസ്റ്റ്
ന്യൂ സ്ക്രീൻ 1
9.30 am- ടോട്ടം
11.30 am- ആഗ്ര
3.00 pm- ഫാമിലി
6.30 pm- ദി ഓൾഡ് ഓക്ക്
8.30 pm- ജങ്ക്സ് ആൻഡ് ഡോൾസ്
ന്യൂ സ്ക്രീൻ 2
9.30 am- ജോസഫ്സ് സൺ
11.30 am- മെൽക്
3.15 pm- ഓ. ബേബി
6.00 pm- ദി സെർവൈൽ
8.30 pm- അദൃശ്യ ജാലകങ്ങൾ
ന്യൂ സ്ക്രീൻ 3
9.15 am- ദി സ്പൈറൽ
11.00 am- റാംജി റാവു സ്പീക്കിംഗ്
3.00 pm- നെക്സ്റ്റ് സോഹീ
6.15 pm- ദി ഗ്രേറ്റ് ഡിക്‌ടേറ്റർ
8.45 pm- ബഹാദൂർ - ദി ബ്രേവ്
അജന്ത
9.45 am- ഫോളോവർ
12.00 pm- പാദാദിക്
3.15 pm- ആപ്പിൾ ചെടികൾ
6.15 pm- പാരഡെയ്സ്
8.15 pm- ബ്ളാക്ക്ബേർഡ് ബ്ളാക്ക്ബേർഡ് ബ്ളാക്ക്ബെറി
ശ്രീ പദ്മനാഭ
9.45 am- ഫാളെൻ ലീവ്സ്
12.15 pm- ഡിസ്കോ ബോയ്
3.15 pm- തേർഡ്
6.00 pm- ഗുഡ്ബൈ ജൂലിയ
8.30 pm- ഡ്രിഫ്റ്റ്Body:...Conclusion:...