ETV Bharat / state

IFFK 2022: സുവര്‍ണചകോരം ക്ലാരാ സോളയ്ക്ക്; കൂഴങ്കലിന് പ്രേക്ഷക പ്രീതി ഉൾപ്പടെ മൂന്ന് പുരസ്‌കാരം - ഐഎഫ്എഫ്കെ പുരസ്കാരങ്ങള്‍

പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും നതാലി അൽവാരെസിനാണ്.

IFFK 2022 Suvarna Chakoram  Sola by Nathalie Alvarez Mesen  സുവര്‍ണചകോരം ക്ലാരാ സോളയ്ക്ക്  കൂഴങ്കലില്‍ സിനിമക്ക് പുരസ്കാരം  ഐഎഫ്എഫ്കെ പുരസ്കാരങ്ങള്‍  ഐഎഫ്എഫ്കെ 2022 സിനിമ പുരസ്കാരങ്ങള്‍
IFFK 2022: സുവര്‍ണചകോരം ക്ലാരാ സോളയ്ക്ക്; കൂഴങ്കലിന് പ്രേക്ഷക പ്രീതി ഉൾപ്പടെ മൂന്ന് പുരസ്‌കാരം
author img

By

Published : Mar 25, 2022, 11:01 PM IST

തിരുവനന്തപുരം: 26-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നതാലി അൽവാരെസ് മെസെൻന്റെ സംവിധാനം ചെയ്ത കോസ്റ്റാറിക്കൻ ചിത്രം ക്ലാരാ സോള നേടി. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും നതാലി അൽവാരെസിനാണ്.

IFFK 2022: സുവര്‍ണചകോരം ക്ലാരാ സോളയ്ക്ക്; കൂഴങ്കലിന് പ്രേക്ഷക പ്രീതി ഉൾപ്പടെ മൂന്ന് പുരസ്‌കാരം

പ്രേക്ഷകപ്രീതി ഉൾപ്പടെ മൂന്ന് പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ നേടി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം, രാജ്യാന്തര മല്സര വിഭാഗത്തിൽ ജൂറി പുരസ്‌ക്കാരം എന്നിവയാണ് കൂഴങ്കൽ നേടിയത്.

മികച്ച സംവിധായകനുള്ള രജതചകോരം കമീലാ കംസ് ഔട്ട് റ്റു നെറ്റിന്റെ സംവിധായിക ഇനേസ് ബാരിയോ യൂയെവോയ്ക്കാണ്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ദിനാ അമർ സംവിധാനം ചെയ്ത യു റീസെമ്പിൽ മി തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രം കൃഷന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ്.

Also Read: ഐ.എഫ്.എഫ്.കെ: ഇടിവി ഭാരതിന് പ്രത്യേക ജൂറി പുരസ്‌കാരം

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത അയാം നോട്ട് ദി റിവർ ഝലവും മലയാള ചിത്രമായ നിഷിദ്ധോയും തെരെഞ്ഞെടുക്കപ്പെട്ടു. (സംവിധായിക -താരാ രാമാനുജൻ ). മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം നേടി.

രാജ്യാന്തര മല്സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിനു കമീലാ കംസ് ഔട്ട് റ്റു നെറ്റിലെ അഭിനേത്രി നീന ഡിയംബ്രൗസ്കി അർഹയായി. ഇസ്രയേൽ ചിത്രം ലെറ്റ് ഇറ്റ് മി മോർണിംഗും ജൂറിയുടെ പ്രത്യേക പരാമർശം നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.