തിരുവനന്തപുരം: സൗഹൃദങ്ങളും സിനിമ ഓർമകളും ബാക്കിയാക്കി 26-മത് ഐ.എഫ്.എഫ്.കെ IFFK 2022 അവസാനിച്ചു. സിനിമ കാണാനെത്തിയവരും കൂട്ടുകൂടാനും ചിത്രങ്ങൾ പകർത്താനുമായി മാത്രം എത്തിയവരും വേഷം കെട്ടലുകളിലൂടെ ശ്രദ്ധ നേടിയവരും ഒക്കെ ചേർന്നതായിരുന്നു പതിവുപോലെ ഇത്തവണയും മേളയും. അതിജീവനത്തിന്‍റെ മേളയെന്ന ഖ്യാതി ഒടുക്കംവരെ നിലനിർത്തിയ 173 ചിത്രങ്ങൾ.
കുടുംബത്തിലും സമൂഹത്തിലും നിശബ്ദമായും ഉച്ചത്തിലുമുള്ള പെൺപടയൊരുക്കങ്ങൾ ഈ മേളയിലെ സ്ക്രീനുകളുടെ പ്രത്യേകതയായി. അപ്പോഴും മൊത്തത്തിൽ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് നന്നായില്ലെന്ന് പരിഭവിക്കുന്നവരുണ്ട്. ആദ്യമായെത്തി മേളയുടെ രീതികൾ മനസിലാക്കി വന്നപ്പോഴേക്കും തീർന്നുപോയെന്ന് ചിലരുടെ പരിഭവം.
Also Read: IFFK 2022 | രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറക്കം ; നവാസുദ്ദീൻ സിദ്ദിഖി മുഖ്യാതിഥി
എട്ട് ദിവസവും ഓടിനടന്ന് 30 ലേറെ ചിത്രങ്ങൾ കണ്ടവരുണ്ട്. അങ്ങനെയങ്ങനെ എല്ലാവരുടേതുമായി ഐ.എഫ്.എഫ്.കെ. ഇനി അടുത്ത തിരുവനന്തപുരം ചലച്ചിത്രമേളയ്ക്കുള്ള കാത്തിരിപ്പാണ്.