തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അഞ്ചാം പ്രതി. വിജിലസ്, തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ശിവശങ്കറിനെ പ്രതിയാക്കിയത്.
സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് ശിവശങ്കറിന് ലഭിച്ചതായി കണ്ടെത്തിയിരുന്നു. ലൈഫ് മിഷൻ സി.ഇ.ഒ യുവി ജോസിൻ്റെ മൊഴിയും ശിവശങ്കറിന് എതിരായിരുന്നു. കേസിൽ ശിവശങ്കറിനെ ഉടൻ വിജിലൻസ് ചോദ്യം ചെയ്യും.
കൂടുതൽ വായിക്കാൻ: ലൈഫ് പദ്ധതി ക്രമക്കേട്; സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു