തിരുവനന്തപുരം : പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി എം.എം മണി. സംസ്ഥാനത്തെ ജനങ്ങൾക്ക് ഗുണം ലഭിക്കുന്ന സർക്കാരിന്‍റെ എല്ലാ നീക്കങ്ങളെയും എതിർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കൊവിഡ് പ്രതിരോധത്തിൽ പ്രശ്നങ്ങൾ കാണുന്ന പ്രതിപക്ഷം മറ്റ് സംസ്ഥാനങ്ങളെ ശ്രദ്ധിക്കുന്നില്ല. യമുനയിൽ മൃതദേഹം ഒഴുകിയതും പ്രാണവായു കിട്ടാതെ ജനം നിരത്തിൽ കിടന്നതും പ്രതിപക്ഷം കാണുന്നില്ല. വാക്‌സിന്‍ തരാത്ത കേന്ദ്ര നടപടിയും പ്രതിപക്ഷം മനസ്സിലാക്കുന്നില്ല.
ഭക്ഷ്യക്കിറ്റ് കൊടുക്കുന്നതും റേഷൻ കൊടുക്കുന്നതും തെറ്റാണെന്ന് പ്രതിപക്ഷം പറയുന്നു. ജനങ്ങൾക്ക് ഗുണം കിട്ടുന്ന പരിപാടികൾക്കെതിരെ ഹൈക്കോടതിയിൽ പോവുകയാണ്. ഇങ്ങനെയാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെങ്കിൽ ഇപ്പോഴുള്ള 41 സീറ്റും സ്വാഹയാകുമെന്നും എം.എം മണി പരിഹസിച്ചു.