ETV Bharat / state

തിരുവനന്തപുരത്ത് ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊന്ന് 44കാരന്‍ - സെൽവരാജ്

നെടുമങ്ങാട് സ്വദേശി ഷീബ എന്നുവിളിക്കുന്ന പ്രഭയെയാണ് (37 ) കൊലപ്പെടുത്തിയത്.

wife was beheaded by husband on the road  husband murdered wife Thiruvananthapuram  husband murdered wife  husband killed wife  ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തി  ഭാര്യയെ ഭർത്താവ് നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തി  ഭാര്യയെ ഭർത്താവ് കൊന്നു  കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി  കൊലപാതകം  murder  beheaded  crime  crime news  സെൽവരാജ്  സുരേഷ്
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തി
author img

By

Published : Aug 31, 2021, 9:56 PM IST

തിരുവനന്തപുരം : കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തി. നെടുമങ്ങാട് ഇരിഞ്ചയം മീൻമൂട് കിഴക്കുകര പുത്തൻവീട്ടിൽ ഷീബ എന്നുവിളിക്കുന്ന പ്രഭയെയാണ് (37 ) കൊലപ്പെടുത്തിയത്. പ്രഭയുടെ ഭർത്താവ് മങ്ങാട്ടുകോണം സ്വദേശി സുരേഷ് എന്നുവിളിക്കുന്ന സെൽവരാജിനെ (44 ) സംഭവ സ്ഥലത്ത് നിന്ന് പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

അരുംകൊല നടന്നത് തിങ്കളാഴ്‌ച

തിങ്കളാഴ്‌ച വൈകിട്ട് 4.30ന് ശാസ്‌തവട്ടം ജംഗ്ഷനില്‍ നിന്ന് അമ്പത് മീറ്റർ മാറി മങ്ങാട്ടുകോണം റോഡിലാണ് കൊടും ക്രൂരത നടന്നത്. സെൽവരാജിന്‍റെ ആദ്യഭാര്യ പിണങ്ങി പോയ ശേഷം പത്തുവർഷം മുമ്പാണ് പ്രഭയെ വിവാഹം കഴിച്ചത്.

ഇവർക്ക് ആറും നാലും വയസുള്ള രണ്ട് മക്കളുണ്ട്. സെൽവരാജിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിച്ചുവന്നിരുന്ന ഇവർ എട്ടുമാസമായി താമസം മാറി ഇരിഞ്ചയത്തേക്ക് പോവുകയായിരുന്നു.

മങ്ങാട്ടുകോണത്ത് മൂന്നുവർഷമായി വീട്ടുജോലി നോക്കുന്ന പ്രഭ, താമസം മാറിയിട്ടും ഇവിടെ വന്ന് ജോലി ചെയ്‌ത് മടങ്ങുക പതിവായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 20ന് ഇരിഞ്ചയത്ത് നിന്ന് പ്രഭയുമായി പിണങ്ങി മങ്ങാട്ടുകോണത്തെ വീട്ടിൽ അമ്മയോടൊപ്പം കഴിയുകയായിരുന്നു സെൽവരാജ്.

രണ്ട് ദിവസം മുമ്പ് പ്രഭ ജോലിചെയ്യുന്ന വീട്ടിലെത്തി സെൽവരാജ് വഴക്കിടുകയും വീട്ടുടമസ്ഥർ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ മടങ്ങി പോവുകയുമായിരുന്നു.

ALSO READ:കണ്ണൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി

ഇന്നലെ ജോലി കഴിഞ്ഞ് ശാസ്‌തവട്ടത്തേക്ക് ബസ് കയറാനായി പ്രഭ നടന്നുപോകവേ വഴിയിൽ കാത്തുനിന്ന സെൽവരാജ് തുണികൊണ്ട് വായ പൊത്തിപ്പിടിച്ച് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.

കൊലപാതകത്തിനായി പ്രതി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി പ്രഭ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.