ETV Bharat / state

കലാകാരന്മാര്‍ ദുരിതത്തില്‍; ഗാന്ധിജയന്തി ദിനത്തില്‍ ഉപവാസ സമരം അനുഷ്‌ഠിച്ച് മുന്‍ഷി രഞ്ജിത്ത് - മുന്‍ഷി രഞ്ജിത്ത്

സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കലാകാരന്മാരെയും പരിഗണിക്കണമെന്ന് രഞ്ജിത്ത് പറഞ്ഞു.

hunger strike thiruvananthapuram  artist difficulties  കലാകാരന്മാര്‍ ദുരിതത്തില്‍  ഗാന്ധിജയന്തി ദിനത്തില്‍ ഉപവാസ സമരം അനുഷ്‌ഠിച്ച് മുന്‍ഷി രഞ്ജിത്ത്  മുന്‍ഷി രഞ്ജിത്ത്  ഗാന്ധിജയന്തി ദിനം
കലാകാരന്മാര്‍ ദുരിതത്തില്‍; ഗാന്ധിജയന്തി ദിനത്തില്‍ ഉപവാസ സമരം അനുഷ്‌ഠിച്ച് മുന്‍ഷി രഞ്ജിത്ത്
author img

By

Published : Oct 2, 2020, 7:06 PM IST

Updated : Oct 2, 2020, 7:55 PM IST

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തില്‍ കലാകാരന്മാര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉപവാസ സമരവുമായി ടിവി- സിനിമ താരം മുന്‍ഷി രഞ്ജിത്ത്. പ്രളയവും കൊവിഡ്‌ പ്രതിസന്ധിയും സമസ്‌ത മേഖലയേയും ബാധിച്ചത് പോലെ കലയേയും ബാധിച്ചിരിക്കുകയാണ്. സ്റ്റേജ്‌ കലാകാരന്മാര്‍, അവശകലാകാരന്മാര്‍ തുടങ്ങി കലയെ ഉപജീവന മാര്‍ഗമാക്കിയിരിക്കുന്നവര്‍ ഇപ്പോള്‍ ദുരിതത്തിലാണ്.

കലാകാരന്മാര്‍ ദുരിതത്തില്‍; ഗാന്ധിജയന്തി ദിനത്തില്‍ ഉപവാസ സമരം അനുഷ്‌ഠിച്ച് മുന്‍ഷി രഞ്ജിത്ത്

ഈ കലാകാരന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കലാകാരന്മാരെയും പരിഗണിക്കണമെന്ന് അറിയിക്കാനാണ് ഉപവാസ സമരമെന്നും രഞ്ജിത്ത് പറഞ്ഞു. പുഞ്ചക്കരിയിലെ റോയല്‍ വില്ല ക്യാമ്പസിലാണ് രഞ്ജിത്ത് ഏകദിന ഉപവാസസമരം നടത്തുന്നത്. ഉപവാസത്തിന് ശേഷം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍, ടെലിവിഷന്‍ താരസംഘടനയായ ആത്മയുടെ സെക്രട്ടറി ദിനേശ്‌ പണിക്കര്‍, കലാകാരന്മാരുടെ കൂട്ടായ്‌മയായ ആംസ്‌ പ്രതിനിധി വിനയകുമാര്‍, ഡബ്ബിങ്‌ ആർട്ടിസ്റ്റ് ഭാരവാഹികൾ, മിമിക്രി കലാകാരന്മാരുടെ സംഘടനയായ മാസ്ക് അംഗങ്ങളും നേരിട്ടെത്തി രഞ്ജിത്തിന് പിന്തുണ അറിയിച്ചു.

Last Updated : Oct 2, 2020, 7:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.