ETV Bharat / state

100 ദിന കർമ്മ പദ്ധതി; 53,818 ലക്ഷം രൂപയുടെ പദ്ധതികളുമായി തൊഴിൽ വകുപ്പും വിദ്യാഭ്യാസ വകുപ്പും

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് ഫെബ്രുവരി 10 മുതല്‍ 100 ദിന കര്‍മ്മ പദ്ധതി ആരംഭിച്ചത്.

Hundred days of action plan  100 ദിന കർമ്മ പദ്ധതി  innovative scheme  kerala government  തൊഴിൽ വകുപ്പ്  പൊതു വിദ്യാഭ്യാസ വകുപ്പ്  Department of Public Education  Employment depart  മന്ത്രി വി ശിവൻകുട്ടി  kerala news
53,818 ലക്ഷം രൂപയുടെ പദ്ധതികളുമായി തൊഴിൽ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും
author img

By

Published : Apr 10, 2023, 10:17 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി നൂതന പദ്ധതികളുമായി തൊഴിൽ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും. അതിഥി ആപ്പും അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനായി ജില്ല അടിസ്ഥാനത്തിൽ സംവിധാനങ്ങളുമാണ് നടപ്പിലാക്കുന്നത്. സ്‌കൂളുകളിൽ സ്പോർട്‌സ് യോഗ പദ്ധതി, കൈറ്റ് വിക്ടേഴ്‌സിൻ്റെ നേതൃത്വത്തിൽ മൊബൈൽ ജേർണലിസം സ്റ്റുഡിയോ തുടങ്ങി 53,818 ലക്ഷം രൂപയുടെ 58 പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

2023 ഫെബ്രുവരി 10 മുതൽ മെയ് 20 വരെ നടപ്പിലാക്കുന്ന 100 ദിന കർമ്മ പദ്ധതികളാണ് ഇവ. ഇതിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 35 ൽ 10 പദ്ധതികളും തൊഴിൽ വകുപ്പിന്‍റെ 23 ൽ 4 പദ്ധതികളും ഉദ്ഘാടനം കഴിഞ്ഞു. 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കലും 15,896 കോടി രൂപ അടങ്കലുമാണ് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുന്നത്.

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഭാഷ പഠനത്തിനായി പഠിപ്പുറസി പദ്ധതി, വിവിധ ലഹരി വിരുദ്ധ പദ്ധതികൾ, മൊബൈൽ ജേർണലിസം മാതൃകയിൽ വിദ്യാഭ്യാസ ഉള്ളടക്കം നിർമ്മാണത്തിനുള്ള പുതിയ സ്റ്റുഡിയോ, ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസത്തിനായി വെർച്വൽ ക്ലാസ്, ഇ-തപാൽ അറ്റ് സ്‌കൂൾ, 10,500 ഹൈസ്‌കൂൾ ലാബുകളിലേക്ക് ലാപ്ടോപ് വിതരണം തുടങ്ങി ഭിന്ന ശേഷി വിദ്യാർഥികളെയടക്കം ചേർത്തു നിർത്തി കൊണ്ടാണ് പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രീ സ്‌കൂൾ വിദ്യാഭ്യാസത്തിന് പിന്തുണ നൽകി കൊണ്ട് ശിശു സൗഹൃദ ഫർണിച്ചറുകളും ഉപകരണങ്ങളും വാങ്ങാനും സർക്കാർ പദ്ധതിയിൽ ഫണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്‌ബി ധനസഹായത്തോടെ വികസനം കൈവരിച്ച 74 സ്‌കൂളുകളുടെ ഉദ്ഘാടനവും നിർവഹിക്കും.

തൊഴിൽ വകുപ്പിന് കീഴിൽ ലേബർ കോൺക്ലേവ്, ജോബ് ഫെയർ, വിദ്യാർഥികളിൽ തൊഴിൽ മൂല്യം വർധിപ്പിക്കുന്നതിനായി കർമ്മചാരി പദ്ധതി, ചുമട്ട് തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിനായി നവശക്തി പദ്ധതി എന്നിവയും ആരംഭിക്കും.

വടകര, മണിയൂർ എന്നിടങ്ങളിൽ ഗവൺമെന്‍റ് ഐടിഐക്ക് തറക്കല്ലിടുകയും സംസ്ഥാനത്ത് വിവിധ ഐടിഐ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ഇതോടൊപ്പം പ്രാദേശിക തലങ്ങളിൽ നൈപുണ്യ വികസനം സാധ്യമാക്കുന്നതിന് പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കും. പ്രവാസി ക്ഷേമം മുൻനിർത്തി വെർച്വൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്, സ്വകാര്യ മേഖലയിൽ തൊഴിലവസരം ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ഫാക്‌ടറികളിലെ ദുരന്ത നിവാരണത്തിനായി മൊബൈൽ ആപ്ലിക്കേഷൻ എന്നിവയും തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു.

ALSO READ : 4,33,644 തൊഴിലവസരങ്ങള്‍, 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണം ; 100 ദിന കര്‍മ്മ പരിപാടി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.