ETV Bharat / state

ശക്തമായ മഴയില്‍ നെയ്യാറ്റിൻകര കുട്ടമലയിൽ വീട് തകർന്നു - Kuttamala

വ്യാപകമായ കൃഷിനാശവും പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.

കുട്ടമലയിൽ വീട് തകർന്നു  കുട്ടമല വീട് തകർന്നു  കുട്ടമല  വീട് തകർന്നു  കൃഷിനാശം  മഴ  house collapsed in Kuttamala, Neyyattinkara  house collapsed  Kuttamala  Neyyattinkara
നെയ്യാറ്റിൻകര കുട്ടമലയിൽ വീട് തകർന്നു
author img

By

Published : May 27, 2021, 1:52 PM IST

Updated : May 27, 2021, 2:06 PM IST

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് നെയ്യാറ്റിൻകര കുട്ടമലയിൽവീട് തകർന്നു. കുട്ടമല കൊച്ചുവയൽ മുക്ക് സ്വദേശി വേലപ്പന്‍റെ വീടാണ് തകർന്നത്. വേലപ്പനും ചെറുമക്കളും ഉൾപ്പെടെ ആറു പേർ ഉൾപ്പെടെ ആറു പേർ വീട്ടിൽ ഉണ്ടായിരുന്നപ്പോഴാണ് വീട് തകർന്നത്.

നെയ്യാറ്റിൻകര കുട്ടമലയിൽ വീട് തകർന്നു

മഴയിൽ കുതിർന്ന വീടിന്‍റെ ഒരു ഭാഗം പൂർണമായും നശിച്ചു. ശബ്‌ദം കേട്ട് ഇവർ പുറത്തിറങ്ങി ഓടിയത് കാരണം അപകടം ഒഴിവായി. വീടിന്‍റെ ഭൂരിഭാഗം ഓടും നിലംപൊത്തിയിട്ടുണ്ട്. വില്ലേജ് അധികൃതരെ അറിയിച്ചശേഷം ഇവർ ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ്. രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ മലയോരമേഖലയിൽ വ്യാപകമായ നാശനഷ്‌ടമാണ് ഉണ്ടായത്. കരിപ്പുവാലി സ്വദേശി ചന്ദ്രൻ, ചുണ്ടിക്കൽ സ്വദേശി മുരുകൻ എന്നിവരുടെ വീട് കഴിഞ്ഞ ദിവസം തകർന്നിരുന്നു.

വ്യാപകമായ കൃഷിനാശവും പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. നെയ്യാർ റിസർവോയറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ആദിവാസി മേഖല ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Last Updated : May 27, 2021, 2:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.