ചിങ്ങം: ജീവിത പങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. ഈ അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീർണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. പൊതുകാര്യങ്ങളില്‍ ചീത്തപ്പേര് സമ്പാദിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്‍ക്കുക.
കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും നല്ല ദിവസമെന്ന് ഗണേശന്‍. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരെക്കാള്‍ നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.
തുലാം: നിങ്ങള്‍ക്ക് തികഞ്ഞ മാനസികോന്മേഷമാണ് ഇന്ന് ഗണേശന്‍ പ്രവചിക്കുന്നത്. നിങ്ങളുടെ ആകര്‍ഷകമായ പെരുമാറ്റംകൊണ്ട് സുഹൃത്തുക്കളെയും അപരിചിതരുടെപോലും ഹൃദയം കവരും. ചര്‍ച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷേ, തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യ രചനക്കുള്ള സാധ്യതയും കാണുന്നു.
വൃശ്ചികം: സുഹൃത്തുക്കളെയും ബന്ധുക്കളെയും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട ദിവസം എന്ന് ഗണേശന്‍. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ അസ്വസ്ഥമാക്കും. അമ്മയ്‌ക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക വിലയ്‌ക്കും പ്രശസ്‌തിയ്‌ക്കും പ്രഹരമേല്‍ക്കാം. കുടുംബാന്തരീക്ഷവും വിരുദ്ധതാത്‌പര്യങ്ങളുടെ ഏറ്റുമുട്ടല്‍കൊണ്ട് കലുഷിതമാകാം. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും. സുഖനിദ്ര അപ്രാപ്യമാകും.
ധനു: ഇന്ന് എതിരാളികളെയും കിടമത്സരത്തിന് വരുന്നവരെയും നിങ്ങള്‍ മുട്ടുകുത്തിക്കുമെന്ന് ഗണേശന്‍. ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിനുപറ്റിയ ദിവസമാണ്. സുഹൃത്തുക്കളോടൊപ്പം ആഹ്ളാദത്തോടെ സമയം ചെലവഴിക്കും. ഒരു ഹൃദ്യമായ ആത്മീയാനുഭവത്തിനും ഇന്ന് യോഗം കാണുന്നു.
മകരം: ഇന്ന് നിങ്ങള്‍ക്ക് പൊതുവില്‍ അത്ര നല്ല ദിവസമല്ലെന്ന് ഗണേശന്‍. പ്രാര്‍ഥനയും ധ്യാനവും സ്വാസ്ഥ്യം വീണ്ടെടുക്കാന്‍ സഹായിക്കും. കുടുംബാംഗങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ നിങ്ങളെ വിഷമിപ്പിക്കും. പാഴ്‌ച്ചെലവുകള്‍ സംഗതികള്‍ കൂടുതല്‍ വഷളാക്കും. ആരോഗ്യത്തെപറ്റി പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുകയില്ല. ജീവിതപങ്കാളിയുടെ സമീപനത്തില്‍ നിങ്ങള്‍ക്ക് സന്തുഷ്‌ടിയുണ്ടാവില്ല. ബിസിനസില്‍ പണം മുടക്കാനുള്ള സാധ്യത കാണുന്നു.
കുംഭം: സാമ്പത്തികമായി ഇന്ന് വളരെ പ്രതീക്ഷാനിര്‍ഭരമായ ദിവസമാണെന്ന് ഗണേശന്‍. കുടുംബാന്തരീക്ഷം ഊഷ്‌മളവും സന്തോഷപ്രദവുമായിരിക്കും. സുഹൃത്തുക്കളുമായി ഉല്ലാസവേള പങ്കിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ഉല്ലാസ യാത്രയ്‌ക്കും സാധ്യത. നിങ്ങളുടെ മനോഭാവത്തിൽ ഒരു വിപരീതചിന്ത കടന്നുകൂടാം. പ്രാര്‍ഥനകൊണ്ടും ധ്യാനം കൊണ്ടും ഇത് മാറ്റിയെടുക്കുക.
മീനം: വസ്‌തു ഇടപാടുസംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ക്ക് ഇന്ന് പറ്റിയ ദിവസമല്ലെന്ന് ഗണേശന്‍. മറ്റെല്ലാമേഖലകളിലും നിങ്ങള്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. വളരെ അടുത്തവരുമായി അകന്ന് കഴിയാന്‍ ഇടവരും. തെറ്റിദ്ധാരണകളും തര്‍ക്കങ്ങളും കാര്യങ്ങള്‍ സങ്കീര്‍ണമാകും. കൈയിലുള്ള ഒരു കിളിയാണ് മരത്തിലുള്ള രണ്ട് കിളികളെക്കാള്‍ നല്ലതെന്ന ചൊല്ല് പിന്തുടരുകയാകും ഇന്ന് ഗുണകരം. ഇടപാടുകള്‍ ഉറപ്പിക്കുമ്പോഴോ കരാറുകളില്‍ ഒപ്പുവെക്കുമ്പോഴോ ഇന്ന് രണ്ട് തവണ ആലോചിക്കണം. അപ്രതീക്ഷിത അനുഭവങ്ങള്‍ക്ക് തയ്യാറായിരിക്കുക.
മേടം: സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ഏറവും നല്ല ദിവസം എന്ന് ഗണേശന്‍. സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പകരം മറ്റുള്ളവരെ സല്‍ക്കരിക്കേണ്ടിവരും. പുതിയ ചങ്ങാതികള്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. മക്കളും നിങ്ങളുടെ നേട്ടത്തിന് മുതല്‍കൂട്ടാവും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്രക്കും സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.
ഇടവം: ഓഫിസിൽ പോകുന്നവര്‍ക്കെല്ലാം ഇന്ന് ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകുമെന്ന് ഗണേശന്‍. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂലമനോഭാവം പുലര്‍ത്തുകയും ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തുഷ്‌ടി നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം. അപൂർണമായ ജോലികള്‍ തൃപ്‌തികരമായി ചെയ്‌തു തീര്‍ക്കും. ഔദ്യോഗികമായ ആനുകൂല്യം ശക്തമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
മിഥുനം: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമല്ലെന്ന് ഗണേശന്‍ മുന്നറിയിപ്പ് നല്‍കുന്നു. തളര്‍ച്ച, മടി, ഉന്മേഷക്കുറവ് എന്നിവയ്ക്ക് സാധ്യത. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവെക്കുക.
കര്‍ക്കടകം: ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അധാർമികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കാനാണ് ഗണേശന്‍റെ ഉപദേശം. പ്രാര്‍ഥനയും ധ്യാനവും വളരെ ഗുണകരം.