ചിങ്ങം : ദിവസത്തിന്‍റെ പകുതിയില്‍ കൂടുതല്‍ സമയം ജോലിയില്‍ ചെലവഴിക്കും. തൊഴിലിടങ്ങളില്‍ നിന്ന് അനുകൂലഫലം ലഭിക്കും. ബിസിനസില്‍ നിന്ന് വലിയ ബഹുമതികളും നേട്ടങ്ങളും സ്വന്തമാക്കാന്‍ ഇന്ന് സാധിക്കും. ജോലി സ്ഥലത്തെ ബന്ധങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം.
കന്നി: നിങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള ഒരു പരിസരം ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളെ അസ്വസ്ഥനാക്കാനുള്ള സാധ്യതയുണ്ട്. ഏറെ നാളായി മനസിലടക്കിപ്പിടിച്ചിരിക്കുന്ന കാര്യങ്ങള്‍ പ്രിയപ്പെട്ടവരുമായി സംസാരിക്കാനുള്ള വഴി കണ്ടെത്തും.
തുലാം: കലാപരമായ കഴിവുകള്‍ പ്രകടമാക്കാന്‍ അവസരം ലഭിക്കും. വീട്ടില്‍ അലങ്കാരപ്പണികള്‍ക്ക് സമയം കണ്ടെത്തും.
വൃശ്ചികം: പുതിയ ബന്ധങ്ങള്‍ കണ്ടെത്തും. അവരുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും, അത് നടപ്പിലാക്കാനും സാധിക്കും. ക്ഷമ കൈവിടാതെ കാര്യങ്ങള്‍ ചെയ്‌തുതീര്‍ക്കാന്‍ ശ്രമിക്കണം.
ധനു: ഇന്ന് നിങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചേക്കാം. എന്നാല്‍ അവയെ എല്ലാം തള്ളിക്കളയരുത്. ചിലത് നിങ്ങളെ സംബന്ധിച്ച് ഗുണകരമായിരിക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ശരിയായ തീരുമാനം എടുക്കുക. അന്തിമതീരുമാനം നിങ്ങളുടേത് ആയിരിക്കും.
മകരം: പ്രവര്‍ത്തിമേഖലയില്‍ അംഗീകാരം ലഭിക്കും. പകല്‍ സമയങ്ങളില്‍ ചെറിയ ശാരീരിക അസ്വസ്ഥത ഉണ്ടാകാന്‍ സാധ്യത.
കുംഭം: പുതിയ സൗഹൃദങ്ങള്‍ ലഭിക്കും. അര്‍ഥവത്തായ സംഭാഷണങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ സാധിക്കും. വളരെ ആവേശകരമായ ദിനമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്.
മീനം: പ്രവര്‍ത്തനമേഖലയില്‍ നിന്ന് കടുത്ത മാനസിക സമ്മര്‍ദം നേരിടേണ്ടി വരും. ചെയ്യുന്ന ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. മണിക്കൂറുകള്‍ കടക്കുംതോറും നിങ്ങള്‍ ആത്മാര്‍ഥമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം അനുഭവിക്കാന്‍ സാധിക്കും
മേടം: വീട്ടുകാരുമായി കൂടുതല്‍ സമയം ചെലവഴിക്കും. കൗമാരപ്രായക്കാര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആസ്വാദ്യകരമായ രീതിയില്‍ സമയം ചെലവഴിക്കും. കൊച്ചുകുട്ടികളുടെ പിടിവാശി അനുഭവിക്കും.
ഇടവം: അടുത്ത ബന്ധങ്ങളുമായി മൃദുലമായ രീതിയില്‍ പെരുമാറാന്‍ ശ്രമിക്കണം. നിസഹകരണ മനോഭാവത്തോടെയുള്ള പെരുമാറ്റം ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്‌ത്താനിടയാക്കും.
മിഥുനം: ഒരു നേതാവിനെപ്പൊലെ പെരുമാറാന്‍ സാധിക്കും. ഉത്തരം ലഭിക്കാത്ത പല കാര്യങ്ങള്‍ക്കും ഇന്ന് പരിഹാരം ലഭിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കാം.
കര്‍ക്കടകം: മുന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും നടപ്പിലാക്കാന്‍ പറ്റിയ അനുകൂല ദിവസം. വിദ്യാര്‍ഥികള്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ ശോഭിക്കാന്‍ കഴിയും.