ചിങ്ങം
നിങ്ങളുടെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നിങ്ങളിലൂടെ മഹത്വം ലഭിക്കും. ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം കാര്യമാക്കേണ്ടതില്ല. അത് കുറച്ചുസമയം കഴിഞ്ഞ് ശരിയായിക്കൊള്ളും. നിങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹവും, കാരുണ്യവുമാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്റെ പ്രത്യേകത.
കന്നി
ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഭാവനാസമ്പന്നവും, ഫലപ്രദവുമായ ഒരു ദിവസമാണ് കാണുന്നത്. നിങ്ങളുടെ ഒദ്യോഗികജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. നിങ്ങളുടെ പ്രൗഢികൊണ്ട് നല്ല ആശയങ്ങള്‍ അവതരിപ്പിക്കും. നിങ്ങളുടെ ബോസിന്റെ അംഗീകാരം നേടാന്‍ ഇടയാകും. വൈകുന്നേര സമയങ്ങളില്‍ പ്രിയതമയെ ആവോളം ലാളിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
തുലാം
ഇന്ന് നിങ്ങള്‍ക്ക് ജോലിസംബന്ധമായി അത്ര നല്ല ഒരു ദിവസമായിരിക്കില്ല. നിങ്ങള്‍ക്ക് ജോലിക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്ന സമയം കുറച്ചേക്കാം. കുടുംബാംഗങ്ങളുടെ ത്യാഗമാണ് നിങ്ങളുടെ വിജയങ്ങള്‍ക്ക് കാരണം എന്നത് നിങ്ങള്‍ മറക്കരുത്.
വൃശ്ചികം
ജീവിതം അത്ര സാവധാനത്തിലോ അത്ര വേഗത്തിലോ അല്ല പോകുന്നത്. നിങ്ങള്‍ ശരിയായ പാതയില്‍ ശക്തമായി തന്നെയാണ് മുന്നേറുന്നത്. ജോലിസ്ഥലത്ത് കാര്യക്ഷമത മെച്ചപ്പെടും. വീട്ടില്‍ നിങ്ങള്‍ തൃപ്തനും സമാധാനം അനുഭവിക്കുന്നവനുമാകും
ധനു
സമ്മിശ്രമായ ഫലങ്ങളാല്‍ തുളുമ്പുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ജോലിയില്‍ അപ്രതീക്ഷിതമായ സംഭവങ്ങളെ പ്രതീക്ഷിക്കുക. അവിടവിടെ തടസങ്ങള്‍ വന്നുപോയാല്‍ ദുഖിക്കേണ്ടതില്ല. കാരണം വൈകുന്നേരത്തെ വാഗ്ദാനങ്ങള്‍ പകലുള്ള എല്ലാ കുഴപ്പങ്ങള്‍ക്ക് ഒരു പരിഹാരമായിത്തീരും.
മകരം
ജോലിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധതോന്നിയാല്‍ അതിശയിക്കേണ്ടതില്ല. ഇന്നത്തെ ദിവസം നിങ്ങളുടെ ഭാഗ്യത്തിന്റെ ദിവസമാണ്. കാരണം നിങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നോ ബോസില്‍ നിന്നോ സല്‍ക്കാരമായി ലഭിച്ചേക്കാം
കുംഭം
ഇന്ന് സാമ്പത്തികമായി നിങ്ങള്‍ക്ക് നല്ല ഒരു ദിവസമാണ്. അത് കഴിവതും പ്രയോജനപ്പെടുത്തുക. നിങ്ങളുടെ എതിരാളികള്‍ക്ക് നിങ്ങള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തും. അവരില്‍ പലരും നിങ്ങളോട് ഏറ്റുമുട്ടാനുള്ള ത്രാണിയില്ലാതെ വളരെ പിറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. ചുറ്റുപാടുമുള്ള അസൂയാലുക്കളെ സൂക്ഷിക്കുക
മീനം
ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടമുണ്ടകുമെന്ന് ഗണേശന്‍ പറയുന്നു. പ്രിയപ്പെട്ടവരുമായുള്ള ഒരു ഉല്ലാസയാത്രയെ തുടര്‍ന്ന്, നിങ്ങളുടെ മനസ് ഉന്മേഷഭരിതമാകും. പക്ഷേ, ഉച്ചക്കുശേഷം സാഹചര്യം പ്രതികൂലമായേക്കും. അതുകൊണ്ട് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. യാത്ര ഒഴിവാക്കുക. കോപം നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി സംഘര്‍ഷത്തിന് സാധ്യത.
മേടം
ബിസിനസുകാര്‍ക്ക് ഈ ദിവസം ലാഭകരമായിരിക്കുമെന്ന് ഗണേശന്‍ പ്രവചിക്കുന്നു. സന്തോഷകരമായ കുടുംബന്തരീക്ഷം നിങ്ങളുടെ മനസിന് ഉന്മേഷം പകരും. കുടുംബത്തില്‍ ആഹ്ളാദകരമായ ഒരു ചടങ്ങ് നടക്കാനിടയുണ്ട്. നിങ്ങളുടെ ശാരീരികാരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ സഹായികളില്‍നിന്ന് സാധ്യമായ എല്ലസഹായവും നിങ്ങള്‍ക്ക് ലഭിക്കും. സാമൂഹ്യരംഗത്ത് പേരും പ്രശസ്തിയും കൈവരും. മാതാപിതാക്കളുമായുള്ള ബന്ധം സ്നേഹപൂര്‍ണമായിരിക്കും. ജീവിതപങ്കാളിയുമായുള്ള അടുപ്പം ഇന്ന് കൂടുതല്‍ വര്‍ധിക്കും.
ഇടവം
ഇന്ന് ബൗദ്ധിക ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ഗണേശന്റെ ഉപദേശം. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് വിഷമതകള്‍ നിറഞ്ഞദിവസമാകും. നിങ്ങള്‍ക്കും മനസ് പ്രശ്നങ്ങളാല്‍ നിറഞ്ഞതായിരിക്കും. ഉദരസംബന്ധമായ അസുഖങ്ങളും ഇന്ന് പിടിപെടാം. ദിവസത്തിന്റെ രണ്ടാം പകുതി ആശ്വാസകരമായിരിക്കും. ശരീരികാസുഖങ്ങളില്‍ നിന്ന് മത്രമല്ല മാനസിക പിരിമുറുക്കങ്ങളില്‍ന്നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കും. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടും. മാതപിതാക്കളില്‍നിന്ന് ഇന്ന് നല്ല വാര്‍ത്ത ലഭിക്കും.
മിഥുനം
ഇന്ന് ഊർജം ചോര്‍ന്നുപോകുന്നതുപോലെ നിങ്ങള്‍ക്കനുഭവപ്പെടും. കുടുംബത്തില്‍ കലഹത്തിന് സാധ്യതയുണ്ട്. സ്വത്തുക്കളുടെ ഇടപാടിന്റെ കാര്യത്തില്‍ ഇന്ന് വളരെ ജാഗ്രത പുലര്‍ത്തണം. അപ്രതീക്ഷിത ചെലവുകള്‍ നേരിടും. തീവ്രമായ ബൗദ്ധിക ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഗണേശന്‍ ഉപദേശിക്കുന്നു.
കര്‍ക്കിടകം
വളരെ അലസമായ ഒരു ദിവസം. എന്തായാലും നിങ്ങളുടെ ജോലി ഇടനേരമാകുമ്പോഴേക്കും ശരിയായ വഴിക്കെത്തും. നിങ്ങള്‍ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്നു. വയറിന് അസുഖം വരാനുള്ള സാധ്യതയുള്ളതിനാല്‍ കഴിക്കുന്നതിലും കുടിക്കുന്നതിലും ശ്രദ്ധവേണം. ഒരു അസുഖവും നിസാരമായി തള്ളിക്കളയാതെ ഡോക്ടറെ കാണണം.