ചിങ്ങം
ഇന്ന് നിങ്ങൾ സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങളും വേഗത്തിലും നന്നായും ചിന്തിക്കാനുമാവും. ആരോഗ്യകരവും, ഊർജ്ജസ്വലതയും ആവേശകരവുമായ അവസ്ഥയുണ്ടാവും. ജോലികള്‍ കൂടുതലോ കുറവോ ആയിരിക്കും. കയ്യാങ്കളികളുണ്ടാവാതെ പരമാവധി ശ്രദ്ധിക്കുക.
കന്നി
നിങ്ങളുടെ കുടുംബത്തിന്റെ യഥാർഥ മൂല്യം നിങ്ങൾ ഗ്രഹിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ചർച്ചചെയ്തുള്ള ഇടപെടല്‍ തർക്കങ്ങൾ പരിഹരിക്കാൻ സഹായിച്ചേക്കാം. ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളുടെ റിയലിസ്റ്റിക് സമീപനം സഹായിക്കും.
തുലാം
കുറേയധികം സുഖങ്ങള്‍ അനുഭവിക്കാന്‍ ഇന്ന് സാധിച്ചേക്കും. ജോലിസംബന്ധമായ കാര്യങ്ങളില്‍ ഒരു വ്യത്യസ്തമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. എന്നാൽ ആശങ്കപ്പെടേണ്ടതില്ല. ദൈവത്തില്‍ വിശ്വസിക്കുക. ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും.
വൃശ്ചികം
നിരവധി കാര്യങ്ങള്‍ ചെയ്യാന്‍തക്ക പ്രചോദനം താനേ കൈവരും. നിങ്ങളെ വളരെയധികം കണ്ണുകൾ ആകർഷിക്കുകയും ഒരുപാടുപേര് നിങ്ങളെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യും. നിങ്ങളും ചിരിയ്ക്കും ഒപ്പം ലോകവും നിങ്ങളോടൊപ്പം ചിരിക്കും.
ധനു
നിങ്ങളുടെ ഇച്ഛാശക്തിയും ഓഫീസിലെ പ്രതിബദ്ധതയും മറ്റുള്ളവരെ ആകർഷിക്കും. നിങ്ങൾ ഒരു വർക്ക്ഹോളിക് ആയി മാറാൻ സാധ്യത ഉണ്ട്. വൈകുന്നേരം വന്ന് വിശ്രമിക്കുക, ആസ്വദിക്കുക.
മകരം
നിങ്ങൾ നിയമപരമായ ഒരു തർക്കത്തില്‍ ഏര്‍പ്പെടുകയാണെങ്കിൽ, നിരന്തരം ജാഗ്രത പാലിക്കേണ്ടതുണ്ട്. കൂടാതെ ഓപ്ഷനുകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. സാമ്പത്തിക നഷ്ടത്തിന് സാധ്യത. നിങ്ങൾ ബ്രോക്കര്‍ തൊഴില്‍ ചെയ്യുന്നയാളാണെങ്കില്‍ വലിയ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് തടയാനായി, എല്ലായ്പ്പോഴും ജാഗ്രത പുലർത്തുക.
കുംഭം
ഇന്ന് പ്രിയപ്പെട്ടവരുമായി ചേർന്ന് ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കും നിങ്ങൾ. ഉല്ലാസയാത്രയ്ക്കും ഷോപ്പിങിനും സാധ്യത. കുടുംബത്തോടൊപ്പം സ്നേഹത്തോടും അഘോഷത്തോടുമിരിക്കാന് കഴിയുമെന്ന് നിങ്ങളുടെ നക്ഷത്രഫലം മുൻകൂട്ടി കാണിക്കുന്നു.
മീനം
ആളുകളെ മനസിലാക്കാനും അവരുടെ ആവശ്യങ്ങളിൽ അനുകമ്പയോടെ ഒപ്പം നിൽക്കാനും നിങ്ങൾക്ക് സാധിക്കും. ഇത് അവരുടെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കാൻ സഹായിക്കും. ഒരു സമർഥനായ മേലധികാരിയും, സഹപ്രവർത്തകനും, പങ്കാളിയും, സഹോദരനുമാണെന്ന് ഇന്ന് നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയും. അവ നിങ്ങളെ സമൂഹത്തില്‍ ഒരു നല്ല വ്യക്തിയായി ഉയര്‍ത്തും. അവയൊന്നും നഷ്ടപ്പെടുത്തിക്കളയരുത്.
മേടം
നിങ്ങൾക്ക് കുട്ടികൾ ഉണ്ടെങ്കിൽ, അവർ അകൽച്ച കാണിക്കാൻ സാധ്യതയുണ്ട്. കഠിനാധ്വാനം ചെയ്യാന്‍ കഴിയുന്ന ഒരുദിവസമാണിന്ന്. ശേഷിക്കുന്ന അസൈൻമെന്റുകള് നിങ്ങൾക്ക് പൂർത്തിയാക്കാന്‍ സാധിക്കും. കൂടാതെ മെഡിക്കൽ പ്രൊഫഷനുകളിലും പൊതു സേവനങ്ങളിലുമുള്ളവർക്ക് ഇത് ഫലപ്രദമായ ദിവസമായിരിക്കും.
ഇടവം
നിങ്ങളുടെ സർഗാത്മക ശേഷി പരിപൂർണ്ണമായിരിക്കും. നിങ്ങളുടെ കാര്യക്ഷമത ശ്രദ്ധിക്കപ്പെടാന്‍ സാധ്യത. ജോലിസംബന്ധമായ കാര്യങ്ങളില്‍ മികച്ച പ്രവർത്തനം നടത്താന്‍ സാധ്യത. സഹപ്രവർത്തകരെ പ്രചോദിപ്പിക്കാനും സ്വാധീനിക്കാനും നിങ്ങള്‍ക്ക് കഴിയും.
മിഥുനം
ബുദ്ധിപരമായ കാര്യങ്ങളില്‍ നിങ്ങളുടെ ഹൃദയം മുൻഗണന നൽകും. വികാരങ്ങളുടെ ഒരു ചുഴിയിൽപ്പെടാന് സാധ്യതയുണ്ട്. വൈകുന്നേരത്തോടു കൂടി ചില നല്ല വാർത്തകൾ ഉണ്ടാവാന്‍ സാധ്യത. എന്നാല്‍ ഇത് ഏറെ നേരം നിലനില്‍ക്കില്ല.
കര്‍ക്കിടകം
ഭാവിയിലേക്കുള്ള പദ്ധതി ആസൂത്രണം ചെയ്തുകൊണ്ട് നിങ്ങളുടെ ദിവസം ഒരു പ്രചോദനകരമായിരിക്കും. വിശദമായ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങും. ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ട് ധാരാളം സമയം പ്രയോജനകരമായി ലാഭിക്കാന്‍ ശീലിക്കും. നിങ്ങൾ ഏറ്റെടുത്ത എല്ലാ ചുമതലകളും ആവേശകരമായ പ്രതിഫലം നല്‍കും.