ന്യൂഡല്‍ഹി: സെൻട്രൽ ബോർഡ് സെക്കൻഡറി എക്‌സാമിനേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷ തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15 മുതൽ പരീക്ഷകള്‍ ആരംഭിക്കുമെന്നാണ് സിബിഎസ്‌ഇ അറിയിച്ചിരിക്കുന്നത്. പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ മാർച്ച് 18-നും 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾ ഏപ്രിൽ 4 നുമാണ് അവസാനിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരീക്ഷാ തീയതി ഒരു പിഡിഎഫ് രേഖയായി നൽകിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് cbse.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഇതു ഡൗൺലോഡ് ചെയ്യാം.
10-ാം ക്ലാസ് പ്രധാന വിഷയങ്ങളുടെ തീയതി
- ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ്/ ഇംഗ്ലീഷ് ലാംഗ്വേജ് അന്‍ഡ് ലിറ്ററേച്ചര്‍- 15 ഫെബ്രുവരി 2025
- സയന്‍സ് - 20 ഫെബ്രുവരി 2025
- ഫ്രഞ്ച്/സംസ്‌കൃതം - 22 ഫെബ്രുവരി 2025
- സോഷ്യൽ സയൻസ്- 25 ഫെബ്രുവരി 2025
- ഹിന്ദി കോഴ്‌സ് എ/ ബി - 28 ഫെബ്രുവരി 2025
- മാത്തമാറ്റിക്‌സ്- 10 മാർച്ച് 2025
- ഇൻഫർമേഷൻ ടെക്നോളജി -18 മാർച്ച് 2025
12-ാം ക്ലാസ് പ്രധാന വിഷയങ്ങളുടെ തീയതി
- ഫിസിക്കല്‍ എജുക്കേഷന്‍ - 15 ഫെബ്രുവരി 2025
- ഫിസിക്‌സ് - 21 ഫെബ്രുവരി 2025
- ബിസിനസ് സ്റ്റഡീസ് - 22 ഫെബ്രുവരി 2025
- ജോഗ്രഫി - 24 ഫെബ്രുവരി 2025
- കെമിസ്‌ട്രി- 27 ഫെബ്രുവരി 2025
- മാത്തമാറ്റിക്‌സ് - സ്റ്റാൻഡേർഡ്/ അപ്ലൈഡ് മാത്തമാറ്റിക്‌സ് - 8 മാർച്ച് 2025
- ഇംഗ്ലീഷ് ഇലക്‌ടീവ്/ ഇംഗ്ലീഷ് കോർ- 11 മാർച്ച് 2025
- എക്കണോമിക്‌സ്- 19 മാർച്ച് 2025
- പൊളിറ്റിക്കൽ സയൻസ് - 22 മാർച്ച് 2025
- ബയോളജി - 25 മാർച്ച് 2025
- അക്കൗണ്ടൻസി- 26 മാർച്ച് 2025
- ഹിസ്റ്ററി - 1 ഏപ്രിൽ 2025
- സൈക്കോളജി - 4 ഏപ്രിൽ 2025