ETV Bharat / state

സിഎജി റിപ്പോര്‍ട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് - cag

ബിശ്വാസ് മേത്ത സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെടിയുണ്ടകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും തോക്കുകള്‍ സംബന്ധിച്ച കണക്കെടുപ്പില്‍ പിഴവുണ്ടായെന്നും പറയുന്നു

സിഎജി റിപ്പോര്‍ട്ട്  സിഎജി  ആഭ്യന്തര സെക്രട്ടറി  റിപ്പോർട്ട് നൽകി  ബിശ്വാസ് മേത്ത  cag report  cag  Home Secretary
സിഎജി റിപ്പോര്‍ട്ട്
author img

By

Published : Feb 19, 2020, 9:49 AM IST

Updated : Feb 19, 2020, 11:13 AM IST

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ ക്രമക്കേടുകൾ തള്ളി ആഭ്യന്തര സെക്രട്ടറി സർക്കാറിന് റിപ്പോർട്ട് നൽകി. തോക്കുകള്‍ കാണാതായി എന്ന സിഎജി ആരോപണത്തെ തള്ളിയ ബിശ്വാസ് മേത്ത. തോക്കുകൾ സംബന്ധിച്ച കണക്കെടുപ്പിലെ പിഴവാണ് ഇത്തരമൊരു പരാമര്‍ശത്തിന് കാരണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തോക്കുകളും വെടിയുണ്ടകളും പൊലീസിൽ നിന്ന് കാണാതായിട്ടില്ല. കണക്കെടുപ്പിലെ പിഴവാണ് സിഎജി റിപ്പോട്ടിലെ പരാമർശത്തിന് കാരണം. സേനയിൽ നിന്ന് തോക്കുകൾ കാണാതായിട്ടില്ല എന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തൽ അതേപടി അംഗീകരിക്കുകയാണ് ആഭ്യന്തരസെക്രട്ടറി ചെയ്‌തിരിക്കുന്നത്.

സിഎജി റിപ്പോര്‍ട്ട്  സിഎജി  ആഭ്യന്തര സെക്രട്ടറി  റിപ്പോർട്ട് നൽകി  ബിശ്വാസ് മേത്ത  cag report  cag  Home Secretary
തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

1994 മുതൽ തോക്കുകളുടേയും വെടിയുണ്ടകളുടെയും കണക്ക് സൂക്ഷിക്കുന്നതിൽ വീഴ്‌ചയുണ്ടായതായി റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. ദീർഘകാലത്തെ കണക്കെടുപ്പ് ഇക്കാര്യത്തിൽ ആവശ്യമുണ്ട്. എസ്എപി ബറ്റാലിയനിൽനിന്ന് 25 തോക്കുകൾ കാണാതായതായി സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് വകുപ്പ് നടത്തിയ വിശദമായ കണക്കെടുപ്പിൽ ഈ 25 തോക്കുകളും എസ്എപി ബറ്റാലിയനിൽനിന്ന് തിരുവനന്തപുരത്തെ എആർ ക്യാമ്പിലേക്ക് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. 660 ഇൻസാസ് 5.56 എംഎം തോക്കുകൾ പൊലീസ് ചീഫ് സ്റ്റോറിൽനിന്നും എസ്ഐ ക്യാമ്പിലേക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. 616 തോക്കുകൾ പല ബറ്റാലിയനുകളിലേക്ക് നൽകിയിട്ടുണ്ടെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്. ബാക്കിവരുന്ന 44 ഇൻസാസ് തോക്കുകൾ എസ്എപി ബറ്റാലിയനിലുണ്ട്. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ വിശദമായ പരിശോധന ആവശ്യമാണ്. ഡിഐജിയുടെ നേതൃത്വത്തിൽ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കൽക്കൂടി എടുക്കാനും കമ്പ്യൂട്ടറൈസ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആയുധങ്ങളുടെ കണക്ക് സൂക്ഷിക്കുന്നതിൽ വരുത്തിയ തെറ്റുകൾ ഗുരുതരമായ ഉത്തരവാദരാഹിത്യമാണ്. എന്നാൽ ആയുധങ്ങൾ കാണാനില്ലെന്ന് പ്രചരിപ്പിച്ച് സുരക്ഷക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും റിപ്പോർട്ട് പറയുന്നു.

സ്റ്റോർ പർച്ചേസ് മാനുവൽ കർശനമായി പാലിക്കണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് വില്ലകൾ പണിതതിൽ തെറ്റില്ല. ഡിജിപിക്ക് ഔദ്യോഗിക വസതി ഇല്ലാത്തതിനാലാണ് ഇത്തരമൊരു വില്ല പണിതത്. 2013 ൽ അംഗീകരിച്ച ക്വാട്ടേഴ്‌സ് നിർമാണ പദ്ധതി നടപ്പിലാകാത്തതിനാൽ 2018ലാണ് ഈ ഫണ്ട് ഉപയോഗിച്ച് വില്ല നിർമിച്ചത്. ഈ ഫണ്ട് വകമാറ്റത്തിന് സർക്കാർ അംഗീകാരം നൽകുകയും ചെയ്‌തിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ തുറന്ന ടെൻഡർ വിളിക്കാതിരുന്നത് സുരക്ഷ മുൻനിർത്തിയാണ് എന്നും ആഭ്യന്തര സെക്രട്ടറി റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ഫണ്ട് വകമാറ്റി ആഡംബര വാഹനങ്ങൾ വാങ്ങിയെന്ന ആരോപണവും സെക്രട്ടറി തള്ളി. ഇന്നോവ അടക്കമുള്ള വാഹനങ്ങളാണ് പൊലീസ് വാങ്ങിയത്. ഇത് ഹൈവേ പെട്രോളിങ്ങിനടക്കം ഉപയോഗിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഓപ്പറേഷനുകളിൽ ഉപയോഗിക്കുന്നത് ഈ വാഹനങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സംസ്ഥാനത്തെ ഒരു സ്റ്റേഷനിലും വാഹന ദൗർലഭ്യമില്ലെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ കണ്ടെത്തൽ. സേനയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയത് ഡിജെപിയുടെ മാത്രം തീരുമാനമല്ല. സാങ്കേതിക വിദഗ്ധരുടെ സമിതിയുടെ തീരുമാനപ്രകാരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജിപിഎസ് ടാബ്ലറ്റ് പാനസോണികിൽ നിന്നും വാങ്ങിയത് മറ്റൊരു കമ്പനിക്കും ഈ സേവനം നൽകാൻ കഴിയാത്തതുകൊണ്ടാണെന്നും റിപ്പോർട്ടിൽ വിശദീകിക്കുന്നുണ്ട്. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങൾ, വോയിസ് ലോഗർ, തുടങ്ങിയ ഉപകരങ്ങൾ വാങ്ങിയത് സർക്കാർ സ്ഥപനമായ കെൽട്രോൺ വഴിയാണ് . ഇക്കാര്യത്തിൽ പൊലീസ് ചട്ടം ലംഘിച്ചിട്ടില്ല. വീഴ്‌ച വന്നത് കെൽട്രോണിന്‍റെ ഭാഗത്താണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ പൊലീസിനെ സംബന്ധിച്ച സിഎജി റിപ്പോട്ടിൽ ഉണ്ടായിരുന്നു ഗുരുതരമായ നാല് ആരോപണങ്ങൾക്കും വ്യക്തമായ മറുപടിയാണ് ബിശ്വാസ് മേത്തയുടെ റിപ്പോർട്ടിലുള്ളത്. ഇത്തരത്തിൽ ഡിജിപിയെ പൂർണമായും വെള്ളപൂശി കൊണ്ടുള്ള റിപ്പോർട്ടാണ് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്.

Last Updated : Feb 19, 2020, 11:13 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.