തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വിഷയം ആഭ്യന്തര വകുപ്പ് അന്വേഷിക്കും. പി.ടി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം വിൻസെന്‍റ്, വി.ടി ബൽറാം എന്നിവരുടെ ചോദ്യത്തിന് രേഖാ മൂലമാണ് മുഖ്യമന്ത്രിയുടെ മറുപടി. സിഎജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് പി.ടി തോമസ് റിപ്പോർട്ടിലേതിന് സമാനമായി പൊലീസിനെതിരായ ആരോപണങ്ങൾ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ചോർന്നുവെന്ന് ഭരണപക്ഷ നേതാക്കാൾ ആരോപണം ഉന്നയിച്ചത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും ഭരണപക്ഷം ഉന്നയിച്ചിരുന്നു.
പൊലീസ് ബറ്റാലിയനുകളിലെ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൊലീസ് അക്കാദമിയിൽ മുമ്പും ഇപ്പോഴും ബീഫ് നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി രേഖാ മൂലം നിയമസഭയെ അറിയിച്ചു. ഈ സർക്കാരിന്‍റെ കാലത്ത് 591 അഴിമതി കേസുകൾ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്തു. ഇതിൽ 96 കേസുകളിൽ കുറ്റപത്രം നൽകിയതായും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. എം. രാജഗോപാലന്‍റെ ചോദ്യത്തിന് രേഖാ മൂലമാണ് മുഖ്യമന്ത്രിയുടെ മറുപടി.
സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന ആരോപണത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് ബറ്റാലിയനുകളിലെ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.