ETV Bharat / state

ശക്തമായ മഴ: ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി - pathanamthitta

ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കലക്‌ടര്‍മാർ അവധി പ്രഖ്യാപിച്ചു.

Thiruvananthapuram district  Thiruvananthapuram district educational institutions  heavy rain at trivandrum  തിരുവനന്തപുരത്ത് ശക്തമായ മഴ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  Weather Observatory  ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്  jeromic george  കേരളത്തിൽ ശക്തമായ മഴ  തിരുവനന്തപുരം ജില്ല
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
author img

By

Published : Aug 1, 2022, 4:27 PM IST

Updated : Aug 1, 2022, 8:02 PM IST

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02.08.2022) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, കൊല്ലം ജില്ലകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്‌ടർമാർ അവധി നല്‍കി. മുന്‍പ് നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (01.08.2022) ഉച്ചയ്‌ക്ക്‌ ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കി. ഇന്നും നാളെയും ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ വ്യാഴാഴ്‌ച(04.08.2022) വരെയാണ് എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

Last Updated : Aug 1, 2022, 8:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.