തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി എച്ച്‌ഐവി സീറോ സര്‍വൈലന്‍സ് സെന്‍ററുകൾ ആരംഭിക്കുന്നു. ഇതിനായി 59,06,800 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. എച്ച്‌ഐവി വിമുക്തമായ സമൂഹം എന്ന ലക്ഷ്യത്തോടെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സാമൂഹ്യക്ഷേമ ബോര്‍ഡ് വഴിയാണ് സീറോ സര്‍വൈലന്‍സ് സെന്‍റർ അരംഭിക്കുക. തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് സെന്‍ററുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സാമൂഹ്യക്ഷേമ ബോര്‍ഡ് വഴി തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയം കണ്ടെതിനെ തുടര്‍ന്നാണ് വിപുലപ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രസ്താവനയിൽ വ്യക്തമാക്കി.
ട്രാന്‍സ്‌ജെന്‍ഡറുകൾക്കായി എച്ച്‌ഐവി സീറോ സര്‍വൈലന്‍സ് സെന്‍ററുകൾ ആരംഭിക്കുന്നു
എച്ച്‌ഐവി വിമുക്തമായ സമൂഹം എന്ന ലക്ഷ്യത്തോടെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സാമൂഹ്യക്ഷേമ ബോര്‍ഡ് വഴിയാണ് സീറോ സര്‍വൈലന്‍സ് സെന്‍റർ അരംഭിക്കുക