തിരുവനന്തപുരം : മുൻ ചീഫ് സെക്രട്ടറി വി പി ജോയിക്ക് (V P Joy) പുതിയ പദവിയിൽ ഉയർന്ന ശമ്പളം നൽകാൻ ചട്ടത്തിൽ ഇളവ് നൽകി. പബ്ലിക്ക് എന്‍റര്‍പ്രൈസസ് ബോർഡ് ചെയർമാനായാണ് (Public enterprises board chairman) വി പി ജോയിയുടെ പുതിയ നിയമനം. വിരമിച്ചവർക്ക് നിയമനം നൽകുമ്പോൾ പെൻഷൻ കിഴിച്ചുള്ള തുക ശമ്പളമായി നൽകുന്നതാണ് പതിവ്.
കേരള സർവീസ് റൂളിൽ ഇത് പറയുന്നുണ്ട്. എന്നാൽ വി പി ജോയിക്ക് ഇളവ് നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു (High Salary To VP Joy As Board Chairman).