ETV Bharat / state

ബഫർസോൺ വിഷയം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ഇന്ന് വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക. ബഫർസോൺ വിഷയത്തിൽ അനുനയ നീക്കവുമായി ജനങ്ങളിലെ ആശങ്ക അവസാനിപ്പിക്കാനുള്ള തുടർ നടപടികളിലേക്കാണ് സർക്കാർ ആലോചന നടത്തുന്നത്.

ബഫർസോൺ വിഷയം  ബഫർസോൺ  ബഫർസോൺ ഉന്നതതല യോഗം മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി  high level meeting on bufferzone  bufferzone  bufferzone idukki  cm meeting on bufferzone  കർദിനാളുമായി കൂടിക്കാഴ്‌ച  ബഫർസോൺ വിഷയത്തിൽ സർക്കാർ
ബഫർസോൺ വിഷയം
author img

By

Published : Dec 20, 2022, 11:49 AM IST

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക. ബഫർ സോൺ സംബന്ധിച്ച വിഷയം സുപ്രീംകോടതി പരിഗണിക്കുമ്പോൾ സ്വീകരിക്കേണ്ട സമീപനം ഇന്നത്തെ യോഗം ചർച്ച ചെയ്‌ത് തീരുമാനിക്കും.

ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ട് നൽകാൻ അനുവാദവും തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാനായി സത്യവാങ്മൂലം നൽകാനാണ് നീക്കം. ഈ യോഗം കൂടാതെ വിഷയം സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്.

ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പരാതി നൽകാനുള്ള സമയ പരിധി നീട്ടാനാണ് ധാരണ. സമിതിയുടെ കാലാവധി 2 മാസത്തേക്ക് കൂടി നീട്ടാൻ സർക്കാരിൽ ധാരണയായിട്ടുണ്ട്. വിഷയം സംബന്ധിച്ച് പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്നാണ് സർക്കാർ തലത്തിൽ പരിഹാരത്തിനായി തിരക്കിട്ട ചർച്ചകൾ നടക്കുന്നത്.

കർദിനാളുമായി കൂടിക്കാഴ്‌ച; ബഫർസോൺ വിഷയത്തിൽ അനുനയ നീക്കവുമായി സർക്കാർ. കത്തോലിക്ക ബാവ കർദ്ദിനാൾ മാർ ബസേലിയേസ് ക്ലിമിസിനെ ഇടനിലക്കാരനാക്കിയുള്ള അനുനയ നീക്കമാണ് സർക്കാർ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി മന്ത്രിമാരായ ആന്‍റണി രാജു, റോഷി അഗസ്റ്റിൻ എന്നിവർ കർദിനാളുമായി കൂടിക്കാഴ്‌ച നടത്തി.

വിഷയത്തിൽ വിവിധ ക്രൈസ്‌തവ സഭകൾ ശക്തമായ പ്രതിഷേധമാണ് പ്രകടിപ്പിക്കുന്നത്. ഇവരുമായി ചർച്ച നടത്തുന്നതിനാണ് കർദിനാളിനെ ഇടനിലക്കാരനാക്കുന്നത്. ചർച്ചയിലൂടെ പ്രതിഷേധത്തിൽ അയവു വരുത്തുകയാണ് സർക്കാർ ലക്ഷ്യം. ഇത് കൂടാതെ, ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.