തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ നീറിപ്പുകയുന്നുണ്ടെന്ന് സമ്മതിച്ച് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്‍റെ റിപ്പോര്‍ട്ട്. പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ വിഷമസ്ഥിതിയിലേക്ക് തള്ളിവിട്ടുകൊണ്ടുള്ള സുധീരന്‍റെ രാജി അനവസരത്തിലുള്ളതാണ്.
എ.ഐ.സി.സി അംഗത്വം രാജിവച്ചതിലൂടെ ഹൈക്കമാന്‍ഡിനോടുള്ള അതൃപ്‌തിയാണ് സുധീരന്‍ പ്രകടമാക്കിയതെന്ന ധ്വനിയുണ്ടെന്നും സോണിയാഗാന്ധിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ താരിഖ് അന്‍വര്‍ വ്യക്തമാക്കുന്നു.
ALSO READ: പോത്തുകളിലെ സൂപ്പർ താരം സുല്‍ത്താൻ ചത്തു, ഞെട്ടി മൃഗ സ്നേഹികൾ
രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് സുധീരന്‍ രാജിവച്ചതിന് കാരണങ്ങളുണ്ടാകാം. കെ.പി.സി.സി, ഡി.സി.സി പുനസംഘടനകള്‍ക്ക് ശേഷം മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആശയവിനിമയത്തിന്‍റെ കുറവുണ്ട്. രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നുള്ള സുധീരന്‍റെ രാജി അതിനാലാകാം.
എന്നാല്‍ എ.ഐ.സി.സിയില്‍ നിന്നുള്ള രാജിയ്ക്ക് ന്യായീകരണമില്ല, അതിനാല്‍ രാജി തള്ളിക്കളയണം. അതേസമയം, മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്താത്തെ കെ.പി.സി.സി പുനസംഘടന സാധ്യമല്ലെന്ന സുപ്രധാന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, കേരളത്തിലെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിന് കെ.സുധാകരന്‍റെയും വി.ഡി.സതീശന്‍റെയും നേതൃത്വത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.