ETV Bharat / state

നഗരത്തില്‍ അകപ്പെട്ടവര്‍ക്ക് തുണയായി കേരളാ പൊലീസും നഗരസഭയും - ആർ. പ്രതാപൻ നായര്‍ എസിപി

ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

kerala police thiruvananthapuram municipality കേരളാ പൊലീസ് തിരുവനന്തപുരം നഗരസഭ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുത്തരിക്കണ്ടം മൈതാനി അഭയകേന്ദ്രം സാനിറ്റൈസർ സ്പ്രേ ആർ. പ്രതാപൻ നായര്‍ എസിപി ലോക്ക് ഡൗണ്‍
നഗരത്തില്‍ അകപ്പെട്ടവര്‍ക്ക് തുണയായി കേരളാ പൊലീസും നഗരസഭയും
author img

By

Published : Mar 26, 2020, 4:53 PM IST

Updated : Mar 26, 2020, 5:58 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് നഗരത്തിൽ അകപ്പെട്ടവർക്ക് തുണയായി കേരളാ പൊലീസും നഗരസഭയും. നഗരത്തിൽ അലഞ്ഞു നടക്കുന്നവരെയും മറ്റ് ജില്ലകളിൽ നിന്നെത്തിയ തൊഴിലാളികളെയുമടക്കം 200 ഓളം പേരെയാണ് പുത്തരിക്കണ്ടം മൈതാനിയിൽ പ്രത്യേകമായി തയ്യാറാക്കിയ അഭയകേന്ദ്രത്തില്‍ പാർപ്പിച്ചിരിക്കുന്നത്. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ഇവർക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്‍കുന്നത്. ഭക്ഷണവിതരണത്തിന് പുറമെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

നഗരത്തില്‍ അകപ്പെട്ടവര്‍ക്ക് തുണയായി കേരളാ പൊലീസും നഗരസഭയും

രോഗലക്ഷണമുള്ളവർക്ക് ചികിത്സക്കാവശ്യമായ സൗകര്യമൊരുക്കും. പൊലീസിന്‍റെ പ്രത്യേക നിരീക്ഷണത്തിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ മാറ്റി പാർപ്പിക്കും. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമെത്തിയവരാണ് ഇവിടെ കഴിയുന്നത്. രോഗവ്യാപനം തടയുന്നതിനായി അഗ്നിശമനസേനാ സംഘത്തിന്‍റെ നേതൃത്വത്തിൽ സാനിറ്റൈസർ സ്പ്രേ ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Last Updated : Mar 26, 2020, 5:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.