ETV Bharat / state

കനത്ത മഴയില്‍ തലസ്ഥാനത്ത് വ്യാപക കൃഷി നാശം - farmers from trivandrum

കഴിഞ്ഞ ദിവസം തലസ്ഥാന നഗരയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളായണി കാർഷിക സർവകലാശാലയ്ക്ക് സമീപത്തെ പാടശേഖരത്തിലെ ആയിരക്കണക്കിന് വാഴകൾ ഒടിഞ്ഞ് വീണു.

തലസ്ഥാനത്ത് വ്യാപക കൃഷി നാശം  heavy rains wreak havoc on farm in the trivandrum  തിരുവനന്തപുരം വാർത്ത  തിരുവനന്തപുരത്ത് കനത്ത മഴ  farmers from trivandrum  vellayano agriculture university
കനത്ത മഴയില്‍ തലസ്ഥാനത്ത് വ്യാപക കൃഷി നാശം
author img

By

Published : Apr 7, 2020, 10:05 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം. വെള്ളായണി‍ കാർഷിക സർവകലാശാലയ്ക്ക് സമീപത്തെ പാടശേഖരത്തിലെ ആയിരക്കണക്കിന് വാഴകൾ ഒടിഞ്ഞ് വീണു.

കനത്ത മഴയില്‍ തലസ്ഥാനത്ത് വ്യാപക കൃഷി നാശം

സർക്കാർ സഹായിച്ചില്ലെങ്കിൽ കൃഷി തുടരാനാകാത്ത ഗതികേടിലാണെന്ന് കർഷകർ പറഞ്ഞു. പണ്ടാരക്കരി പാടശേഖരത്തിലെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന നാണുക്കുട്ടന്‍ എന്ന കർഷകന്‍റെ എണ്ണൂറോളം കുലച്ച വാഴകളാണ് ഒടിഞ്ഞ് നിലംപൊത്തിയത്.

മുപ്പതോളം കർഷകരാണ് കൃഷി നശിച്ച് ഇവിടെ പ്രതിസന്ധിയിലായത്. ഇവരില്‍ ഏറെയും ഭൂമി പാട്ടത്തിനെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയവരാണ്. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം വിളനാശത്തിന്‍റെ കൃത്യമായ കണക്ക് മിക്കപ്പോഴും സർക്കാരിന്‍റെ മുന്നിലെത്താറില്ലെന്നും കർഷകർ പരാതി പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.