തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്‌ച്ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. വെള്ളി,ശനി (ജൂലൈ 1,2) ദിവസങ്ങളില്‍ തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
കനത്ത മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദേശവും നിലനില്‍ക്കുന്നു.
also read:കാസർകോട് കനത്ത മഴ; രണ്ട് താലൂക്കിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും അവധി