തിരുവനന്തപുരം: ജില്ലയിലെ അതിശക്തമായ മഴയിൽ (heavy rain) റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് കന്യാകുമാരി-തിരുവനന്തപുരം (Thiruvananthapuram - Kannyakumari) റൂട്ടിൽ ട്രെയിൻ ഗതാഗതം നിലച്ചു. പാറശാല റെയിൽവേ സ്റ്റേഷനു സമീപമാണ് കുന്നിടിഞ്ഞ് റെയിൽവേ ട്രാക്കിലേക്ക് പതിച്ചത്. ഇതിനെ തുടർന്ന് രണ്ട് ട്രെയിനുകൾ പൂർണമായും മറ്റ് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
നിലവിൽ തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട് (Red alert) പ്രഖ്യാപിച്ചിരിക്കുകയാണ്. മലയോര മേഖലകളിൽ അടക്കം ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
റദ്ദാക്കിയ ട്രെയിനുകൾ
നാഗർകോവിൽ-കോട്ടയം പാസഞ്ചർ
ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്‌സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
കന്യാകുമാരി-ബംഗളൂരു ഐലൻഡ് എക്‌സ്പ്രസ്
ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ്
ചെന്നൈ എഗ്മോർ-കൊല്ലം അനന്തപുരി എക്‌സ്പ്രസ്
തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്‍റർസിറ്റി എക്‌സ്പ്രസ്
തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്‍റർസിറ്റി എക്‌സ്പ്രസ്
ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്‌സ്പ്രസ്
നാഗർകോവിൽ മംഗലാപുരം-പരശുറാം എക്‌സ്പ്രസ്
കന്യാകുമാരി-ഹൗറ എക്‌സ്പ്രസ്
ചെന്നൈ എഗ്മോർ-കന്യാകുമാരി എക്‌സ്പ്രസ്
Also Read: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ; മലയോര മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം