ETV Bharat / state

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലിൽ അന്തരീക്ഷ ചുഴി രൂപപ്പെട്ടതിനെ തുടർന്നാണ് മഴ ശക്തമാകുന്നത്. ഇന്ന് മൂന്ന് ജില്ലകളിലും നാളെ നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

author img

By

Published : Dec 5, 2020, 4:06 PM IST

കേരളത്തിൽ കനത്ത മഴ  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  heavy rain in kerala  kerala rain  kerala weather
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ അന്തരീക്ഷ ചുഴി രൂപപ്പെട്ടതിനെ തുടർന്നാണ് മഴ ശക്തമാകുന്നത്. ഇന്ന് മൂന്ന് ജില്ലകളിലും നാളെ നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 115.6 മില്ലീമീറ്റർ മുതൽ 204.04 മില്ലീമീറ്റർ വരെ ശക്തമായ മഴ ലഭിക്കും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദമായി ദുർബലപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ കർശന നിയന്ത്രണം തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.