ETV Bharat / state

ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന: സംസ്ഥാനത്ത് 110 കടകള്‍ പൂട്ടിച്ചു - ഓപ്പറേഷന്‍ മത്സ്യ

'നല്ല ഭക്ഷണം, നാടിന്‍റെ അവകാശം' കാമ്പയിന്‍റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകള്‍ നടത്തിയത്

food safety inspection kerala  kerala food safety inspection latest news  kerala government food safety campaign  'നല്ല ഭക്ഷണം, നാടിന്‍റെ അവകാശം ക്യാമ്പെയ്‌ന്‍  ഓപ്പറേഷന്‍ മത്സ്യ  ഓപ്പറേഷന്‍ ജാഗറി
ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളില്‍ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി
author img

By

Published : May 6, 2022, 8:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനകളില്‍ 110 കടകള്‍ പൂട്ടിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകള്‍ക്കെതിരെയും വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയ 49 കടകള്‍ക്കെതിരെയുമാണ് നടപടി. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച 347 സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസ് കൈമാറിയിട്ടുണ്ട്.

മെയ്‌ രണ്ടിന് ആരംഭിച്ച 'നല്ല ഭക്ഷണം, നാടിന്‍റെ അവകാശം' കാമ്പയിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഇതുവരെ 1132 പരിശോധനകളാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പഴകിയ മാംസവും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പരിശോധനകളില്‍ വീഴ്‌ച കണ്ടെത്തുന്ന ഭക്ഷണശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

വരും ദിവസങ്ങളില്‍ ചെക്ക്‌പോസ്‌റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാമ്പയിനിന്‍റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ മത്സ്യ, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ ജാഗറി എന്നീ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശോധനകള്‍ നടത്തുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

Also read: ഓപ്പറേഷന്‍ ഹെല്‍ത്തി കേരള; ഇരവിപുരത്ത് പഴകിയ മത്സ്യം പിടികൂടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.