ETV Bharat / state

പ്രവാസി നിയന്ത്രണങ്ങളിലെ ഇളവ് മുഖ്യമന്ത്രിക്കുവേണ്ടിയെന്ന ആരോപണം ; രാഷ്ട്രീയ ആക്ഷേപങ്ങള്‍ക്ക് മറുപടിയില്ലെന്ന് വീണ ജോര്‍ജ് - മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം

അമേരിക്കയിൽ ചികിത്സയും യുഎയിൽ ഔദ്യോഗിക സന്ദർശനവും കഴിഞ്ഞ് മുഖ്യമന്ത്രി ഫെബ്രുവരി ഏഴിനാണ് കേരളത്തിൽ മടങ്ങിയെത്തുന്നത്

veena george on expat quarantine  vt balram allegation  പ്രവാസി നിയന്ത്രണങ്ങളിൽ ഇളവ്  ആരോപണവുമായി വിടി ബലറാം  രാഷ്‌ട്രീയ ആരോപണങ്ങൾ  മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം  kerala latest news
പ്രതികരികാതെ ആരോഗ്യ മന്ത്രി
author img

By

Published : Feb 4, 2022, 5:46 PM IST

തിരുവനന്തപുരം : പ്രവാസി നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികെയെത്തുന്നത് കൊണ്ടാണെന്ന ആരോപണത്തോട് പ്രതികരിക്കാതെ ആരോഗ്യ മന്ത്രി വീണ ജോർജ്. ഇത്തരം കാര്യങ്ങളിലെ രാഷ്‌ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയുന്നതിൽ ഇളവ് നൽകിയത്.

കേന്ദ്ര സർക്കാർ തന്നെ മാർഗനിർദേശങ്ങള്‍ ലഘുവാക്കിയിരുന്നു. അതുകൊണ്ടാണ് നിരവധി പ്രവാസി സംഘടനകളുടെ ആവശ്യം പരിഗണിച്ചത്. ഇതിനെ വിമർശിക്കുന്നതിനോട് മറുപടി പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ വാർത്താ സമ്മേളനം

ALSO READ 'സിപിഐയെ ബോധ്യപ്പെടുത്തും' ; ലോകായുക്ത നിയമഭേദഗതിയുമായി സിപിഎം മുന്നോട്ട്

അമേരിക്കയിൽ ചികിത്സയും യുഎയിൽ ഔദ്യോഗിക സന്ദർശനവും കഴിഞ്ഞ് മുഖ്യമന്ത്രി ഫെബ്രുവരി ഏഴിനാണ് കേരളത്തിൽ മടങ്ങിയെത്തുന്നത്. മുഖ്യമന്ത്രിയുടെ മടങ്ങിവരവ് കാരണമാണ് പ്രവാസികൾക്ക് ഇളവ് നൽകുന്നതെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.